കോഴിക്കോട്: ദുബൈയിൽ മരിച്ച മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ മരണ കാരണം അറിയണമെന്ന് കുടുംബം. ആത്മഹത്യയാണെങ്കിലും അതിന് ഒരു കാരണവും കാരണക്കാരനും ഉണ്ടാകും. അതെന്താണെന്ന് തങ്ങൾക്കറിയണമെന്നും റിഫയുടെ പിതാവ് റഷീദ് മീഡിയ വൺ ചാനലിനോട് പറഞ്ഞു.
ആത്മഹത്യ പ്രേരണക്ക് തന്നെയാണ് പൊലീസ് കേസെടുത്തത്. കേസ് വരുമ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമാണ്. ദുബൈയിൽ പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. അതിനാൽ ഇവിടെ പോസ്റ്റ്മോർട്ടം ആവശ്യമായിരുന്നു. അതാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് ഇടയാക്കിയത്.
മെഹ്നാസിനെതിരെ ശക്തമായ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ തെളിവുകളും പൊലീസിന്റെ കൈയിലുണ്ട്. മെഹ്നാസ് പൊലീസിനു മുന്നിൽ ഹാജരാകാത്തതിൽ തന്നെ ദുരൂഹതയുണ്ടെന്നും റിഫയുടെ പിതാവ് ആരോപിച്ചു.
നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തരാണ്. എല്ലാ കാര്യങ്ങളും പൊലീസ് തങ്ങളെ അറിയിക്കുന്നുണ്ട് കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
റിഫയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കഴുത്തിൽ കണ്ട പാടുകൾ തൂങ്ങി മരിക്കുന്നതിനായി കയർ കുരുക്കിയപ്പോൾ ഉണ്ടായതാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.