അന്തർ സംസ്ഥാന തൊഴിലാളികളുടെ മടക്ക യാത്ര സൗജന്യമാക്കണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം : അന്തർ സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര സൗജന്യമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. നാട്ടിലേക്ക് യാത്ര തിരിച്ച തൊഴിലാളികളിൽ നിന്നും റെയിൽവേ പണം ഈടാക്കിയത് നീതികരിക്കാനാകാത്ത നടപടിയാണ്.

ഒരു മാസത്തിലധികമായി തൊഴിൽ നഷ്​ടം സംഭവിച്ച്‌ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ് അന്തർ സംസ്ഥാന തൊഴിലാളികൾ. അതിനാൽ തന്നെ അവരുടെ മടക്ക യാത്ര ചെലവ് പൂർണമായി സർക്കാർ വഹിക്കണം. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ എത്രയും വേഗം തിരികെ കൊണ്ടു വരാൻ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും അതിനായി പ്രത്യേക തീവണ്ടികൾ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - Welfare Party Migrant Workers -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.