തൃശൂർ: കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിക്കും സവർണ ജന്മിത്ത ഭ്രാന്ത് പിടിപെട്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാലേ സംസ്ഥാനത്തിന് ബജറ്റിൽ പരിഗണന തരുകയുള്ളൂ എന്ന ജോർജ് കുര്യന്റെ പ്രസ്താവന സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നതാണ്.
സംഘ്പരിവാറിനെ കേരളം രാഷ്ട്രീയമായി തിരസ്കരിക്കുന്നതിനോടുള്ള പകവീട്ടലിന് ബജറ്റിനെ ഉപയോഗിക്കുകയാണ്. അത് ചൂണ്ടിക്കാണിക്കുമ്പോൾ സംസ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായ ജോർജ് കുര്യനും സുരേഷ് ഗോപിയും മോദിയുടെ റാൻമൂളികളായി നിന്ന് സംസ്ഥാനത്തെ ജനങ്ങളെ പരിഹസിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.