കണ്ണൂർ: കറൻസി പ്രതിസന്ധിക്കിടയിലും സാമൂഹിക േക്ഷമ പെൻഷൻ വിഷുവിന് മുെമ്പ നൽകാനുള്ള സർക്കാർനടപടി ഭാഗികമായി മുടങ്ങി. കറൻസി ക്ഷാമമാണ് കാരണം. അലോട്ട്മ​െൻറ് വിഹിതം ചെക്കായി കൈപ്പറ്റി അത് ട്രഷറികളിൽ മാറുന്നതിന് അയക്കുകയും അതിനുമുെമ്പ സ്വന്തം ഫണ്ടുപയോഗിച്ച് പെൻഷൻവിതരണം ആരംഭിക്കുകയും ചെയ്ത പ്രാഥമിക സഹകരണ ബാങ്കുകൾ ഇതോടെ വെട്ടിലായി. ട്രഷറികളിൽനിന്ന് പണം അക്കൗണ്ടിൽ എത്തിച്ചേരാതായതോടെ പ്രാഥമിക ബാങ്കുകളുടെ മറ്റ് ഇടപാടുകളും സ്തംഭിക്കുമെന്നായി.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷനാണ് ഇത്തവണ വിഷുവിന് മുമ്പ് നൽകുന്നത്. രണ്ടാം ഘട്ടം ഈസ്റ്ററിന് മുമ്പേ പൂർത്തിയാക്കാനായിരുന്നു നിർദേശം. കഴിഞ്ഞതവണ ജില്ലകളിൽ മേൽനോട്ടംവഹിച്ച ജില്ല ബാങ്കുകളെ റിസർവ് ബാങ്ക് നിബന്ധനക്ക് വിധേയമായി ഇത്തവണ മാറ്റിയിരുന്നു. പകരം വെള്ളയമ്പലം സബ്ട്രഷറിയിൽ പെൻഷൻ പദ്ധതിയുടെ പേരിൽ തുടങ്ങിയ കേന്ദ്രീകൃത അക്കൗണ്ടിൽനിന്ന് ജില്ല ട്രഷറിവഴി അതത് ജില്ല ജോയൻറ് രജിസ്ട്രാർമാരാണ് പ്രാഥമിക സംഘങ്ങളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുക. 37,02,753 പേര്‍ക്ക് 1114 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിരുന്നത്.

വാർധക്യകാല-വിധവ-വികലാംഗ പെൻഷൻ, 60 കഴിഞ്ഞ അവിവാഹിത സ്ത്രീകൾ, കർഷകത്തൊഴിലാളികൾ എന്നിവർക്കുള്ള പെൻഷനുകൾക്കായി അഞ്ചു വ്യത്യസ്ത അക്കൗണ്ടുകളിലേക്കുള്ള വിഹിതമാണ് സഹകരണസംഘം രജിസ്ട്രാർ പ്രാഥമിക സംഘങ്ങൾക്ക് നൽകിയിരുന്നത്. അലോട്ട്മ​െൻറ് വിഹിതം വന്നതോടെ തുക ട്രഷറിയിൽനിന്ന് റിലീസാവുമെന്ന ധാരണയിൽ ചില സംഘങ്ങൾ സ്വന്തം കാശെടുത്ത് പെൻഷൻ വിതരണം തുടങ്ങിയിട്ട് ഒരാഴ്ചയായി. പേക്ഷ, ട്രഷറിയിലെത്തിയപ്പോഴാണ് അനിശ്ചിതത്വം കുരുക്കായത്. ഭീമമായ തുക പെൻഷനുവേണ്ടി െചലവാക്കിയ ചില സംഘങ്ങളിൽ മറ്റ് ഇടപാട് മുടങ്ങുമെന്നായിരിക്കുകയാണ്.

സാമൂഹിക സുരക്ഷാ പെൻഷനുകൾ കഴിഞ്ഞ ഒാണത്തിനാണ് വ്യവസ്ഥാപിതമായി വീടുകളിൽ എത്തിച്ച് സഹകരണ സ്ഥാപനങ്ങൾ പ്രശംസ പിടിച്ചുപറ്റിയത്. ഇത്തവണ വിഷുവിനുമുമ്പ് മുഴുവൻ വിഹിതവും കുടിശ്ശികയില്ലാതെ നൽകാനായിരുന്നു ലക്ഷ്യമിട്ടത്. ചിലയിടത്ത് ഭാഗികമായേ ഇത് നിർവഹിച്ചിട്ടുള്ളൂ. വിഷുവിനുമുമ്പ് മുഴുവൻപേർക്കും പെൻഷൻ കിട്ടാൻ സാധ്യതയില്ല. ഇനി ഒരു പ്രവൃത്തിദിനമേ ബാക്കിയുള്ളൂ. ഏപ്രിൽ 15ന് ട്രഷറി കനിഞ്ഞാലും 17ന് ശേഷമേ ബാക്കിയുള്ളവർക്ക് നൽകാനാവുകയുള്ളൂ. ഇക്കാര്യത്തിലും അധികൃതർക്ക് ഉറപ്പില്ല.

Tags:    
News Summary - welfare pension stops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.