വനിത സംവരണ ബിൽ ഞങ്ങളുടേതാണ് -സോണിയ ഗാന്ധി

ന്യൂഡൽഹി: വനിത സംവരണ ബിൽ പാർലമെന്‍റിൽ ഇന്ന് അവതരിപ്പിക്കാനിരിക്കെ പ്രതികരണവുമായി കോൺഗ്രസ് മുൻ അധ്യക്ഷയും പാർലമെന്‍ററി പാർട്ടി ചെയർപേഴ്ണുമായ സോണിയ ഗാന്ധി. വനിത സംവരണം ബിൽ ഞങ്ങളുടേതാണെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പഴയ പാർലമെന്‍റ് മന്ദിരത്തിൽ അവസാന സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സോണിയ.


Full View

യു.പി.എയും സോണിയ ഗാന്ധിയുമാണ് വനിത സംവരണ ബിൽ മുന്നോട്ടുവെച്ചത് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും പ്രതികരിച്ചു. എത്രയും വേഗം ബിൽ പാസാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ബിൽ പാസായാൽ കോൺഗ്രസ് സന്തോഷിക്കുമെന്നും ചൗധരി വ്യക്തമാക്കി.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബിൽ രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്‍റെയും ശക്തമായ എതിർപ്പിൽ ബിൽ‍ ലോക്സഭ കണ്ടില്ല. ഇതിന് ശേഷം 13 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ബിൽ ലോക്സഭയിൽ എത്താൻ വഴിയൊരുങ്ങുന്നത്.

Tags:    
News Summary - 'What about it? It’s ours, It's ours, Apna Hai': Sonia Gandhi on Women's Reservation Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.