വാട്​സ്​ആപ്പിലൂടെ മൊഴിചൊല്ലി; യുവാവിനെതിരെ കേസ്​

കാസർകോട്: വിദേശത്തുനിന്ന്​ വാട്സ്ആപ് വഴി ഭാര്യയെ മൊഴിചൊല്ലിയ യുവാവിനെതിരെ മുത്തലാഖ്​ നി​േരാധന നിയമപ്രകാരം ടൗൺ പൊലീസ്​ കേസെടുത്തു. കാസർകോട്​ ശിരിബാഗിലു പുളിക്കൂറിലെ മൈമൂനയുടെ പരാതി പ്രകാരം എരിയാൽ ബെള്ളൂർ ഹൗസിലെ ബി. എം. അഷ്​റഫിനെതിരെയാണ്​ (34) കേസെടുത്തത്​. മുസ്​ലിം സ്​ത്രീ വിവാഹസംരക്ഷണ നിയമപ്രകാരവും കൂടിയാണ്​ കേസ്​. മുത്തലാഖ്​ നിരോധന നിയമപ്രകാരം ജില്ലയിൽ ആദ്യത്തേതും സംസ്​ഥാനത്ത്​ രണ്ടാമത്തെയും കേസാണിത്​.

ഇൗവർഷം മാര്‍ച്ച് 15നാണ് ഭര്‍ത്താവ് മൊഴിചൊല്ലിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. സഹോദര‍​െൻറ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്​ദസന്ദേശം അയക്കുകയായിരുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു. 2007 ജൂലൈയിലായിരുന്നു യുവാവും കാസര്‍കോട് പുളിക്കൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം.

20 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ അഷ്​റഫിന് നല്‍കിയിരുന്നു. അഷ്റഫിനെതിരെ ഗാർഹിക പീഡന പരാതിയിൽ മറ്റൊരു കേസ് കൂടി കാസർകോട് ടൗൺ സ്​റ്റേഷനിൽ നിലവിലുണ്ട്. നാട്ടിലെത്തിയ അഷ്​റഫ്​ മറ്റൊരു വിവാഹം കഴിച്ചതായും പറയുന്നുണ്ട്​. ഇതേതുടർന്നാണ്​ യുവതി പൊലീസിൽ പരാതി നൽകിയത്​.

Tags:    
News Summary - Whatsapp Triple Talaq: Case Against in Kasaragod -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.