അമ്പലമേട്: ബി.പി.സി.എൽ കൊച്ചി റിഫൈനറിക്ക് സമീപത്തെ വീടുകളിൽ കഴിഞ്ഞ ദിവസം പുലർച്ച മുതൽ വെളുത്ത പൊടി വീണത് പരിഭ്രാന്തിക്കിടയാക്കി. ചെടികളിലും അലക്കിയിട്ടിരുന്ന തുണികളിലും വെളുത്ത പൊടി പറ്റിപ്പിടിച്ച നിലയിലാണ്. ഇത് റിഫൈനറിയുടെ പ്ലാന്റിൽ നിന്നും എത്തിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പരാതിയെ തുടർന്ന് അമ്പലമേട് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാർക്ക് കണ്ണിന് ചൊറിച്ചിലും മുഖത്ത് പൊള്ളലും അനുഭവപ്പെട്ടതായി പറയുന്നു.റിഫൈനറി അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നുമെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ഏറ്റിക്കര, മറ്റക്കുഴി, വെൺമണി, ശാസ്താമുകൾ ഭാഗങ്ങളിലാണ് പൊടി വീണത്.
പ്രതിഷേധം ഏറിയതോടെ ബി.പി.സി.എൽ അധികൃതർ എത്തി പൊടിയുടെ സാംമ്പിൾ ശേഖരിച്ചു. കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. പരാതി നൽകിയെങ്കിലും പുത്തൻകുരിശ് പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ പ്രതിനിധികൾ എത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.