കേരളത്തിൽ അഞ്ച്​ ദിവസം വ്യാപക മഴ

തിരുവനന്തപുരം: അറബിക്കടലിൽനിന്ന്​ കേരളതീരത്തേക്ക്​ വീശുന്ന കാലവർഷക്കാറ്റിന്‍റെ സ്വാധീനഫലമായി അടുത്ത അഞ്ച്​ ദിവസം സംസ്ഥാനത്ത്​ വ്യാപക മഴക്ക്​ സാധ്യത. ജൂൺ മൂന്ന്​, അഞ്ച്​, ആറ്​ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്​. വെള്ളിയാഴ്ചയും കേരളതീരത്ത്​ നിന്ന്​ മത്സ്യബന്ധനത്തിന്​ വിലക്ക്​ ഏർ​പ്പെടുത്തി. കേരള-ലക്ഷദ്വീപ്​ തീരത്ത്​ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്​.​

വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ​മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. നാലിനും അഞ്ചിനും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ആറിന്​ ഇടുക്കിയിലും മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ജൂൺ മൂന്ന്​ മുതൽ ഒമ്പതാം തീയതി വരെയുള്ള ആഴ്ചയിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റുള്ള ജില്ലകളിൽ സാധാരണയെക്കാൾ കുറവ് മഴക്കാണ്​ സാധ്യത. ജൂൺ 10-16 വരെ തീയതികളിൽ എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴയാകും ലഭിക്കുക.

Tags:    
News Summary - Widespread rains in Kerala for five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.