ഇരിട്ടി (കണ്ണൂർ): ഭാര്യയും ഭർത്താവും ഭർത്താവിെൻറ സഹോദരനും തെരഞ്ഞെടുപ്പ് ഗോദയിൽ. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് നെയ്യളത്തെ മുൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത മോഹനനും ഭർത്താവ് സി.കെ. മോഹനനും ജ്യേഷ്ഠൻ സി.കെ. ചന്ദ്രനുമാണ് ജനവിധി തേടാനിറങ്ങിയത്. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിയായാണ് സി.കെ. ചന്ദ്രൻ മത്സരിക്കുന്നതെങ്കിൽ എതിർ സ്ഥാനാർഥിയായാണ് യു.ഡി.എഫിലെ സി.കെ. മോഹനൻ മത്സരിക്കുന്നത്.
സജിത മോഹൻ ഇക്കുറി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ യു.ഡി.എഫ് പ്രതിനിധിയായി ജനവിധി തേടുന്നു. 2015ൽ പാല ഡിവിഷനിൽ നിന്ന് 1300 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സജിത വിജയിച്ചത്. സജിത മോഹനൻ മൂന്നാം തവണയാണ് ജനവിധി തേടുന്നതെങ്കിൽ സി.കെ. മോഹനൻ ഇത് ആറാം തവണയും സി.കെ. ചന്ദ്രൻ രണ്ടാം തവണയുമാണ് മത്സരിക്കുന്നത്. 2015 ൽ 635 വോട്ടിനായിരുന്നു സി.കെ. ചന്ദ്രൻ വിജിച്ചത്. എന്നാൽ, സി.കെ. മോഹനനാവട്ടെ എല്ലാ തവണയും പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.