തിരുവനന്തപുരം: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവം ദാരുണമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ആവശ്യമായ തുടർനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗശല്യം കുറക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ദിവസവും വിലയിരുത്തുന്നുണ്ട്.
വനത്തിൽനിന്ന് മൃഗങ്ങൾ ജനവാസമേഖലയിലേക്കെത്തുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനുള്ള പദ്ധതികളുമായാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.