കോഴിക്കോട്: വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന മലയോര മേഖലയിലെ കുടുംബങ്ങൾക്ക് ഇൻഷൂറൻസ് ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ട് പോകാൻ സി.എം.പി തീരുമാനിച്ചു. ഈ വിഷയം ഉന്നയിച്ച് മാർച്ച് 11ന് ഹൈകോടതിയെ സമീപിച്ചിരിക്കയാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഇതോടെ, അടിയന്തിരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനകം തന്നെ സംസ്ഥാന സെക്രട്ടറി സി.എം. വിജയകൃഷ്ണെൻറ നേതൃത്വത്തിൽ വന്യജീവി ആക്രമണ ഭീഷണിയുള്ള വയനാട്ടിലെ കുടുംബങ്ങൾക്ക് സഹായം കൈമാറി.
സർക്കാർ തലത്തിൽ നിന്നും നേടിയെടുക്കാൻ പറ്റുന്നതിെൻറ പരമാവധിക്കൊപ്പം, ആക്രമണത്തിന് ഇരയായ മുഴുവൻ കുടുംബങ്ങൾക്കും സി.എം.പി 10,000രൂപ വരെയെങ്കിലും നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ചികിത്സയിൽ കഴിയുന്ന പുൽപ്പള്ളി പാക്കം സ്വദേശി ശരത്തിനും നടുവയലിലെ രാജുസെബാസ്റ്റ്യനും 10,000 രൂപവീതം കൈമാറി. പോളിെൻറ കുടുംബത്തിന് 5000രൂപ നൽകി. രാജുസെബാസ്റ്റ്യെൻറ നഴ്സിംങ് പഠനം പൂർത്തിയാക്കിയ മകൾക്ക് എം.വി.ആർ കാൻസർ സെൻററിൽ ജോലി വാഗ്ദാനം ചെയ്തിരിക്കയാണ്.
വന്യജീവി ആക്രമണ വിഷയത്തിൽ ഏതെങ്കിലും സംഭവങ്ങൾ ഉണ്ടാവുേമ്പാഴുള്ള ജാഗ്രതക്ക് പുറമെ, ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് വരുന്നതുൾപ്പെടെയുള്ള നീതിക്കായി സുപ്രീം കോടതിയെ വരെ സമീപിക്കാനാണ് തീരുമാനമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. ഈ വിഷയത്തിൽ നിയമ വിദഗ്ധരുമായുൾപ്പെടെ പാർട്ടി ആശയവിനിമയം നടത്തി കഴിഞ്ഞു. എല്ലാ വിധ സുരക്ഷയും ഏർപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്നും വിജയകൃഷ്ണൻ പറഞ്ഞു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരെ ഇരകളുടെ മുൻപാകെ എത്തിച്ച് അനുമതി വാങ്ങിയാണ് കോടതി നടപടികളിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.