തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് ജനറലിൻെറ ഗൺമാനായിരുന്ന സിവിൽ പൊലീസ് ഓഫിസർ ജയഘോഷിനെ കസ്റ്റംസും ഇൻറലിജൻസ് ബ്യൂറോയും ചോദ്യം ചെയ്തു. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന്, സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് ജയഘോഷ്.
ആത്മഹത്യക്ക് ശ്രമിച്ചത് അജ്ഞാതരുടെ വധഭീഷണിയെ തുടർന്നാണെന്നായിരുന്നു മൊഴി. പൊലീസിനെ അറിയിക്കാതിരുന്നതെന്തെന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. സ്വപ്നയും സരിത്തുമായി പരിചയമുണ്ട്. അറ്റാഷെയെ കാണാൻ ഇരുവരും കോൺസുലേറ്റിൽ വരാറുണ്ട്. സ്വർണം പിടികൂടുന്നതിന് ദിവസങ്ങൾക്കുമുമ്പ് അറ്റാഷെയെ വിളിച്ചിട്ട് കിട്ടാത്തതിനാൽ ഇരുവരും തെൻറ മൊബൈലിലേക്ക് വിളിച്ചിരുന്നു. കോൺസൽ ജനറലിെൻറ ചുമതലയുള്ള അറ്റാഷെ രാജ്യം വിടുമെന്ന് അറിവില്ലായിരുന്നു. രാജ്യം വിട്ടതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു താൻ. ജയഘോഷ് മൊഴി നൽകി.
ഡിസ്ചാർജ് ചെയ്തശേഷം ജയഘോഷിനെ വിശദമായി ചോദ്യംചെയ്യും. ആത്മഹത്യശ്രമം നാടകമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. അന്വേഷണം തന്നിലേക്കും നീളുമെന്ന് മനസ്സിലാക്കി മുൻകൂട്ടി ആസൂത്രണം ചെയ്തപ്രകാരമാണ് ആത്മഹത്യശ്രമമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.