നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനവും വിലയിരുത്താൻ ബി.ജെ.പിക്ക്​ സംവിധാനമുണ്ട് -കെ.സുരേന്ദ്രൻ

കോഴിക്കോട്​: പാർട്ടി അച്ചടക്കം പരമപ്രധാനമാണെന്നും അച്ചടക്കം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നാദാപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നേതാക്കളുടെ പെരുമാറ്റവും പ്രവർത്തനവും കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് സംവിധാനമുണ്ട്. പാർട്ടിയിലെ പുനഃസംഘടന തുടരും. സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകും. പാർട്ടി കമ്മിറ്റികൾ ചെറുതാക്കും.

പാർട്ടി ഭാരവാഹികൾ സമൂഹ മാധ്യമങ്ങളിൾ ഇടപെടുമ്പോൾ അതീവശ്രദ്ധ പുലർത്തണം. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ പ്രവേശനത്തിൽ വ്യാപക ക്രമക്കേടാണ്​ നടക്കുന്നത്​. ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കുപോലും സീറ്റ് കിട്ടാനില്ല. കെ-റെയിൽ അശാസ്ത്രീയമായ വികസന പദ്ധതിയാണ്. കെ-റെയിലി​െൻറ പേരിൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - will not allow anyone to violate party discipline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.