കോർട്ട് ഫീ വർധന പിൻവലിച്ചത് സ്വാഗതാർഹം -ജസ്‌റ്റീഷ്യ

കോഴിക്കോട്: കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച കോർട്ട് ഫീ വർധന ഭാഗികമായി പിൻവലിച്ചത് സ്വാഗതാർഹമാണെന്ന് അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എൽ അബ്‌ദുൽ സലാം. കുടുബ കോടതി കേസുകൾക്കും ക്രിമിനൽ കോടതികളിലെ ചെക്ക് കേസുകൾക്കുമുള്ള ഫീസാണ് ഭീമമായി വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ജസ്റ്റീഷ്യയുടേതടക്കം നിയമമേഖലയിലെ വിവിധ കോണുകളിൽ നിന്നുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് ബജറ്റ് തീരുമാനം പിൻവലിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അമിത ഫീസ് വർധന ഇരകളോടുള്ള അനീതിയാണെന്നും ഇരുവട്ടം നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Withdrawal of court fee hike welcome -Justicia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.