കൽപറ്റ: സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യവും വയനാട് മുസ്‍ലിം യത്തീംഖാന (ഡബ്ല്യു.എം.ഒ) ജനറൽ സെക്രട്ടറിയുമായ എം.എ. മുഹമ്മദ് ജമാൽ (83) അന്തരിച്ചു. അഗതികളുടെയും അനാഥരുടെയും ഹൃദയം തൊട്ട കരുണയുടെ ആൾരൂപമായിരുന്നു മുഹമ്മദ് ജമാൽ. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ല വൈസ് പ്രസിഡന്റുമായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വയനാട് മുസ്‍ലിം ഓർഫനേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. 1967ൽ മുക്കം യതീംഖാനയുടെ ശാഖയായി മുട്ടിൽ ഡബ്ല്യു.എം.ഒ ആരംഭിച്ചത് മുതൽ അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു. 1976 ൽ ഡബ്ല്യു.എം.ഒയുടെ ജോയിന്റ് സെക്രട്ടറിയും 1988 മുതൽ ജനറൽ സെക്രട്ടറിയായും ചുമതല വഹിക്കുന്നുണ്ട്.
പിതാവ്: അബ്ദു റഹീം അധികാരി. മാതാവ്: കദീജ ഹജ്ജുമ്മ. ഭാര്യ: നഫീസ പുനത്തിൽ. മക്കൾ: അഷ്റഫ്, ജംഹർ, ഫൗസിയ, ആയിശ.
മയ്യിത്ത് ഉച്ച രണ്ടുമണിക്ക് മുട്ടിൽ യത്തീംഖാനയിൽ എത്തും. നാലുമണിവരെ പൊതുദർശനത്തിന് വെക്കും. വൈകീട്ട് നാലുമണിക്ക് യതീംഖാനയിൽ മയ്യിത്ത് നമസ്കാരം നടക്കും. ആറ് മണിക്ക് സുൽത്താൻബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്കൂളിൽ മൃതദേഹം കാണാൻ സൗകര്യമൊരുക്കും. രാത്രി 7.30ന് സുൽത്താൻബത്തേരി വലിയ ജമാമസ്ജിദിൽ മയ്യത്ത് നമസ്കാരവും തുടർന്ന് ചുങ്കം മൈതാനിയിൽ ഖബറടക്കവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.