വിമാനയാത്രക്കിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ്​

കൊ​ണ്ടോ​ട്ടി: വി​മാ​ന​യാ​ത്ര​ക്കി​ടെ ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ടെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ സ്വ​ദേ​ശി​ക്കെ​തി​രെ ക​രി​പ്പൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​മാ​ന്‍-​ക​രി​പ്പൂ​ര്‍ ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​ണ് യു​വ​തി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​ത്.

 

സെ​ക്​​ഷ​ൻ 354 പ്ര​കാ​ര​മാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ സ്വ​ദേ​ശി​ക്കെ​തി​രെ​ കേ​സെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്​​ച രാ​ത്രി മ​സ്‌​ക​ത്തി​ൽ​നി​ന്നാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. യാ​ത്ര തു​ട​ങ്ങി​യ ശേ​ഷം ലൈ​റ്റ് ഓ​ഫാ​ക്കി​യ​ത് മു​ത​ല്‍ തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന അ​റു​പ​തു​കാ​ര​ൻ ലൈം​ഗി​ക​മാ​യി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് തി​രൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച 4.30നാ​ണ് വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. വി​മാ​ന​മി​റ​ങ്ങി​യ ഉ​ട​ന്‍ യു​വ​തി ഭ​ര്‍ത്താ​വി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍ന്ന് ഭ​ര്‍ത്താ​വ് ഇ-​മെ​യി​ലി​ല്‍ മ​ല​പ്പു​റം എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍കി. 

Tags:    
News Summary - Woman Complaint Against Rape Attempt in Mascut Karipur Flight -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.