തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ മനിതി പ്രവർത്തകരെ തടഞ്ഞ സംഭവത്തിൽ ഹൈകോടതി നിരീക്ഷകസമിതി തീരുമാനമെട ുക്കെട്ടയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ മേൽന ോട്ടം വഹിക്കുന്നത് നിരീക്ഷണസമിതിയാണ്. സമിതി വന്നപ്പോൾ സർക്കാറിെൻറയും ദേവസ്വം ബോർഡിെൻറയും അധികാര ം കുറഞ്ഞുവോന്ന് ഹൈകോടതി പരിശോധിക്കെട്ടയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീകൾ വരാൻ ത യാറാണെങ്കിൽ സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. ആർ.എസ്.എസുകാർ പ്രകോപനപരമായ സമീപനം സ്വീകരിച്ചപ ്പോൾ പൊലീസ് ആത്മസംയമനം പാലിച്ചതാണ്. ലാത്തിച്ചാർജും വെടിവെപ്പും നടത്തി പ്രശ്നം പരിഹരിക്കാനാകില്ല. ശബരി മലെയ മുൻനിർത്തിയുള്ള ഹിന്ദുത്വ ഏകീകരണ ശ്രമമാണ് നടന്നത്. ഹിന്ദുത്വ ഏകീകരണത്തിെനതിരെ ആദ്യം രംഗത്തുവരേണ്ട ത് ഹിന്ദുക്കളാണ്. മുസ്ലീം, ക്രിസ്ത്യൻ സംഘടനകളെയാണ് മുഖ്യമന്ത്രി യോഗത്തിന് ക്ഷണിച്ചിരുന്നതെങ്കിൽ ന്യ ൂനപക്ഷ വിഭാഗത്തെ ഭൂരിപക്ഷത്തിനെതിരെ അണിനിരത്തുന്നുവെന്ന് പറഞ്ഞേനേ. വനിത മതിലിൽനിന്ന് ഒരു ന്യൂനപക്ഷ സംഘട നയെയും മാറ്റിനിർത്തില്ല.
എൻ.എസ്.എസിനെതിരായ സി.പി.എം വിമർശനം സദുദ്ദേശ്യപരമാണ്. സുകുമാരൻ നായരുടെ ഭാഷ ഉപയോഗിക്കാൻ അറിയാത്തതല്ല, ഉപയോഗിക്കേണ്ട സന്ദർഭത്തിൽ ഉപയോഗിക്കും. വി.എസ്. അച്യുതാനന്ദൻ വനിതാമതിലിനെ അല്ല എൻ.എസ്.എസിനെയാണ് എതിർത്തത്.ഇൗ പ്രശ്നം ഒഴികെ സർക്കാറിന് അനുകൂലമായ നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചിട്ടുള്ളത്. അയ്യപ്പേജ്യാതിയിൽ പെങ്കടുക്കണം, വനിതാമതിലിൽ പങ്കാളിയായാൽ പുറത്താക്കുമെന്ന നിലപാട് തുറന്നുകാട്ടുകയാണ് സി.പി.എം ചെയ്യുന്നത്. ആർ.എസ്.എസിെൻറ കൂടെ പോകണമോയെന്ന് അവർ തീരുമാനിക്കെട്ട. എൻ.എസ്.എസിനോടും എസ്.എൻ.ഡി.പിയോടും ശത്രുതപരമായ നിലപാടില്ല. നേതൃത്വത്തിെൻറ ചില നിലപാടുകളെയാണ് വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിലിന് സർക്കാർ ധനസഹായം തേടേണ്ടെന്ന് സി.പി.എം
തിരുവനന്തപുരം: വനിതാ മതിലിന് സർക്കാർ ധനസഹായം തേടേണ്ടെന്ന് സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. സ്ത്രീകളെ വരവേൽക്കാൻ കാസർകോടുമുതൽ തിരുവനന്തപുരം വരെ റോഡിെൻറ എതിർവശത്ത് പുരുഷന്മാരും ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. എതിർ പ്രചാരണം വനിതാ മതിലിെൻറ പ്രസക്തി വർധിപ്പിച്ചതായി സംസ്ഥാന സമിതിയിൽ അഭിപ്രായമുയർന്നു. പോളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട് തിരുവനന്തപുരത്തും സുഭാഷിണി അലി എറണാകുളത്തും ജനാധിപത്യമഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ള മലപ്പുറത്തും മതിലിൽ പങ്കാളിയാവും.
30 ലക്ഷത്തിലധികം വനിതകളെ പങ്കെടുപ്പിക്കാനുള്ള പ്രവർത്തനം സി.പി.എമ്മുമായി ബന്ധപ്പെട്ട വനിതാ സംഘടനകൾ നടത്തിയിട്ടുണ്ട്. വൈകീട്ട് മൂന്നരക്ക് റിഹേഴ്സലാണ്. നാലിന് പ്രതിജ്ഞയും. ദേശീയപാതയിൽ കാസർകോട് താലൂക്ക് ഓഫിസിന് മുന്നിൽനിന്നാരംഭിച്ച് പെരിന്തൽമണ്ണ വരെ ഒരേ റൂട്ടാണ്. പട്ടാമ്പി- ചെറുതുരുത്തി- തൃശൂർ- എറണാകുളം- ആലപ്പുഴ വഴി തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് മുന്നിൽ അവസാനിക്കും. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് ദേശീയപാതയുടെ പടിഞ്ഞാറ് വശത്താണ് മതിൽ.
എൻ.എസ്.എസിനെതിരായ വിമർശനം സദുദ്ദേശ്യപരം
തിരുവനന്തപുരം: എൻ.എസ്.എസിനെതിരായ സി.പി.എം വിമർശനം സദുദ്ദേശ്യപരമെന്ന് സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുകുമാരൻ നായരുടെ ഭാഷ ഉപയോഗിക്കാൻ അറിയാത്തതല്ല, ഉപയോഗിക്കേണ്ട സന്ദർഭത്തിൽ ഉപയോഗിക്കും. വി.എസ്. അച്യുതാനന്ദൻ വനിതാമതിലിനെ അല്ല എൻ.എസ്.എസിനെയാണ് എതിർത്തതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല സുപ്രീംകോടതി വിധിയെ തുടർന്നുള്ള എൻ.എസ്.എസിെൻറ നിലപാട് തിരുത്തിക്കാനുള്ള വിമർശനമാണ് സ്വീകരിക്കുന്നത്. ഇൗ പ്രശ്നം ഒഴികെ സർക്കാറിന് അനുകൂലമായ നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചിട്ടുള്ളത്. അയ്യപ്പേജ്യാതിയിൽ പെങ്കടുക്കണം, വനിതാമതിലിൽ പങ്കാളിയായാൽ പുറത്താക്കുമെന്ന നിലപാട് തുറന്നുകാട്ടുകയാണ് സി.പി.എം ചെയ്യുന്നത്. ആർ.എസ്.എസിെൻറ കൂടെ പോകണമോയെന്ന് അവർ തീരുമാനിക്കെട്ട. എൻ.എസ്.എസും എസ്.എൻ.ഡി.പിയും രാഷ്ട്രീയപാർട്ടിയുണ്ടാക്കി മുന്നണിയിൽ മത്സരിച്ചപ്പോൾ അവരെ തോൽപിച്ചാണ് 1987ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നത്. എൻ.എസ്.എസിനോടും എസ്.എൻ.ഡി.പിയോടും ശത്രുതാപരമായ നിലപാടില്ല.
നേതൃത്വത്തിെൻറ ചില നിലപാടുകളെയാണ് വിമർശിക്കുന്നത്. സ്ത്രീ-പുരുഷ സമത്വത്തിനും ദേവസ്വംബോർഡുകളിൽ മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണത്തിനും അനുകൂല നിലപാട് എടുത്ത മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണോയെന്ന് ജനം തീരുമാനിക്കെട്ട. 12 വർഷം കോടതിയിൽ കേസ് നടന്നേപ്പാൾ നിലപാട് സ്വീകരിക്കാതിരുന്ന കോൺഗ്രസിെൻറയും എൻ.എസ്.എസിെൻറയും നിലപാട് തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒഴിവുകളിൽ എം പാനലുകാരെ എടുക്കണം -സി.പി.എം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പി.എസ്.സി നിയമനശേഷവുമുണ്ടായ ഒഴിവുകളിലേക്ക് എം പാനലുകാരെ എടുക്കുന്നത് ആലോചിക്കണമെന്ന് സി.പി.എം. ഹൈകോടതി അനുമതിയോടെ ചെയ്യേണ്ടതാണെങ്കിൽ സർക്കാർ പരിഗണിക്കണമെന്ന് സി.പി.എം നേതൃയോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യെപ്പട്ടു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വരുന്നവരെ നിശ്ചിതകാലാവധിക്ക് ശേഷം ഒഴിവാക്കണം. അത് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.