പി.സി. ജോർജിനെതിരെ വനിത കമീഷൻ കേസ്

കോഴിക്കോട്: ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് സംസ്ഥാന വനിത കമീഷൻ കേസെടുത്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കേസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി. ജോർജ് സംസാരിച്ചുവെന്നാണ് പരാതി.

‘‘മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു, അത് വേശ്യകളുടെ കേന്ദ്രമായിരുന്നു, മാഹിയുടെ റോഡുകളിലൂടെ രാത്രി സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല’’ എന്ന തരത്തിൽ അപമാനിക്കുന്നവിധം പ്രസംഗം നടത്തിയെന്നാണ് പരാതി. ഒരു പ്രദേശത്തെ മനുഷ്യരെ അപമാനിക്കുന്ന പ്രസംഗം അംഗീകരിക്കാൻ കഴിയില്ലെന്നും മാഹിയിലെ സ്ത്രീകൾ വേശ്യകളായിരുന്നു എന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന പി.സി. ജേർജിനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പരാതി.

Tags:    
News Summary - Women's Commission case against P.C. George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.