കൊല്ലപ്പെട്ട ബിഹാർ പെൺകുട്ടിയുടെ വീട് വനിത കമീഷൻ അധ്യക്ഷ സന്ദർശിച്ചു

ആലുവ: കൊല്ലപ്പെട്ട ബിഹാർ സ്വദേശിനിയായ ആറു വയസ്സുകാരിയുടെ വീട് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി സന്ദർശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സന്ദർശനം. കേരള ലീഗൽ സർവിസസ് അതോറിറ്റിയുടെ ഭാഗമായുള്ള വിക്ടിം റൈറ്റ് സെന്ററിന്റെ ധനസഹായം പെൺകുട്ടിയുടെ കുടുംബത്തിന് ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് സതീദേവി പറഞ്ഞു. സെന്ററിന്റെ നേതൃത്വത്തിൽ കുട്ടിയുടെ അമ്മക്ക് കൗൺസലിങ്ങും നൽകും. അംഗൻവാടികളുടെ സഹായത്തോടെ ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളി ലേബർ ക്യാമ്പുകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അവർ പറഞ്ഞു.

കമീഷൻ അംഗം വി.ആർ. മഹിളാമണി, കമീഷന്റെ ഹൈകോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ അഡ്വ. പാർവതി മേനോൻ, കമീഷൻ അഭിഭാഷക പാനൽ അംഗം അഡ്വ. സ്മിത ഗോപി, പോക്സോ കോടതി പ്രോസിക്യൂട്ടർ അഡ്വ. പി.എ ബിന്ദു, ഹൈകോാടതി വനിത അഭിഭാഷക ഫെഡറേഷൻ അഭിഭാഷകർ, ആലുവ എ.ഐ.എൽ.യു പ്രസിഡന്റ് അഡ്വ. മുഹമ്മദ് സാലി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Women's commission chairperson visited the house of the murdered Bihar girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.