കൊച്ചി: കോവിഡ് ഡ്യൂട്ടിയെല്ലാം 108 നെ ഏൽപിച്ച് സർക്കാർ ആംബുലൻസുകൾ വിശ്രമത്തിൽ. വിരലിലെണ്ണാവുന്ന സർവിസുകൾ ഒഴിച്ചാൽ 500 ഒാളം സർക്കാർ ആംബുലൻസുകൾ വിവിധ ജില്ലകളിലായി ഒാട്ടമില്ലാതെ കിടക്കുകയാണ്. ഇവ കൂടാതെ എം.പി.മാർ, എം.എൽ.എമാർ, ഹോസ്പിറ്റൽ ഡെവലപ്മെൻറ് കമ്മിറ്റികൾ തുടങ്ങി വിവിധ മേഖലകളിൽനിന്ന് കിട്ടിയ ആംബുലൻസുകൾ വേറെയുമുണ്ട്.
അടിയന്തരഘട്ടങ്ങളിലും അസമയത്തും രോഗികളെ ഒരു ആശുപത്രിയിൽനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയാണ് (പേഷ്യൻറ്സ് ഷിഫ്റ്റിങ്) സർക്കാർ ആംബുലൻസുകളുടെ പ്രധാനജോലി. കോവിഡായതിനാൽ സർക്കാർ ആശുപത്രികളിൽ വരുന്ന രോഗികളുടെ എണ്ണവും കുറഞ്ഞതോടെ പേഷ്യൻറ് ഷിഫ്റ്റിങ് കാര്യമായില്ല. പിന്നെയുള്ളത് കോവിഡ് ഡ്യൂട്ടിയാണ്. അക്കാര്യങ്ങളെല്ലാം 108 നെയാണ് ആരോഗ്യവകുപ്പ് ഏൽപിച്ചിരിക്കുന്നത്. കൂടാതെ കരാർ അടിസ്ഥാനത്തിൽ കുറെ സ്വകാര്യ ആംബുലൻസുകളും കോവിഡിെൻറ പേരിൽ സർവിസ് നടത്തുന്നു.
പത്തനംതിട്ട സംഭവത്തിെൻറ അടിസ്ഥാനത്തിൽ ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ രാത്രി ആശുപത്രികളിലേക്ക് മാറ്റുന്നത് ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു. ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ സമഗ്ര ട്രോമാകെയർ പദ്ധതിക്കായാണ് 108െൻറ 316 ആംബുലൻസുകൾ വിന്യസിച്ചത്.
അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെടുന്നവരെ അടിയന്തരമായി ആശുപത്രികളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ, കോവിഡ് പടർന്നതോടെ എമർജൻസി സർവിസിൽനിന്ന് 108നെ ഒഴിവാക്കി മുഴുവൻസമയ കോവിഡ് ഡ്യൂട്ടിയാക്കി. ഇതോടെ റോഡപകടങ്ങളിൽ പെടുന്നവരെപോലും അടിയന്തരമായി ആശുപത്രികളിൽ എത്തിക്കാൻ ആംബുലൻസ് സേവനം കിട്ടാത്ത അവസ്ഥയാണ്. കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷൻറ ഏകോപനത്തിൽ, തെലങ്കാനയിലെ ജി.വി.കെ എമര്‍ജന്‍സി മാനേജുമെൻറ് ആൻഡ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ് 108 െൻറ നടത്തിപ്പ്.1300 ഒാളം ജീവനക്കാരാണ് ജോലിചെയ്യുന്നത്.
കൊച്ചി: 108 ആംബുലൻസിൽ പി.പി.ഇ കിറ്റ് നൽകുന്നത് ഡ്രൈവർമാർക്ക് മാത്രം. പുരുഷ- വനിത നഴ്സുമാരായി 600 പേരുണ്ടെങ്കിലും പല ജില്ലകളിലും നഴ്സുമാർക്ക് പി.പി.ഇ കിറ്റ് നൽകുന്നില്ല.
എന്നാൽ, രോഗിയുടെ ആരോഗ്യാവസ്ഥ നോക്കിയാണ് നഴ്സുമാരെ വാഹനത്തിൽ നിയോഗിക്കുകയെന്നും അപ്പോൾ മാത്രമാണ് പി.പി.ഇ കിറ്റിെൻറ ആവശ്യംവരുന്നതെന്നും ജി.വി.കെ കേരള മേധാവി ശരവണൻ പറഞ്ഞു.
കായംകുളം: കോവിഡ് ബാധിത ആംബുലൻസിൽ ബലാത്സംഗത്തിന് ഇരയായ പശ്ചാത്തലത്തിൽ 108ലെ ഡ്രൈവർമാരുടെ സ്ഥിതിവിവരംതേടി പൊലീസ് നെേട്ടാട്ടത്തിൽ. വധശ്രമ കേസിലെ പ്രതികൂടിയായ കീരിക്കാട് സ്വദേശി നൗഫൽ അറസ്റ്റിലായതോടെയാണ് സ്വഭാവമഹിമ തിരക്കാൻ പൊലീസ് ഇറങ്ങിയത്.
ഒമ്പതുമാസം മുമ്പ് എടുത്ത ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലാത്തതിനാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ജോലിയിൽ കയറി. ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ.ഇ.എം.ആർ.െഎ കമ്പനിക്കാണ് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല. ജോലിക്ക് നിയോഗിക്കപ്പെടുന്ന ഡ്രൈവർമാരുടെ സ്വഭാവഗുണം തിരക്കുന്നതിൽ ഗുരുതരവീഴ്ചയാണ് കമ്പനി വരുത്തിയത്.
പൊലീസ് പരിശോധന സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയിരുെന്നങ്കിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഡ്രൈവർമാരാകില്ലായിരുന്നു. കഞ്ചാവ് കേസിലെ പ്രതികളുമായി അടിപിടിയെത്തുടർന്നാണ് നൗഫൽ വധശ്രമ കേസിൽ പ്രതിയായത്. ഒരുവർഷം മുമ്പാണ് സംഭവം. ഇതിനുശേഷമാണ് ആംബുലൻസിൽ ജോലിക്ക് കയറിയത്. കായംകുളത്ത് സ്വകാര്യ ആംബുലൻസുകളിൽ ഡ്രൈവറായിട്ടുണ്ട്. ആലപ്പുഴക്കാരൻ പത്തനംതിട്ടയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് തൊഴിൽപരിചയം പരിഗണിച്ചപ്പോൾ സ്വഭാവമേന്മ ഒഴിവാക്കിയതാണ് പ്രശ്നമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.