പടന്ന: സാമൂഹിക സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്കൂൾ മുന്‍ പ്രിൻസിപ്പലുമായിരുന്ന വാസു ചോറോട് (80) നിര്യാതനായി. വടകര ചോറോടുനിന്നും സ്കൂള്‍ അധ്യാപകനായി പടന്നയിലെത്തിച്ചേര്ന്ന ഇദ്ദേഹം കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു.
ഉദിനൂരിലായിരുന്നു താമസം. കേരള സംഗീത നാടക അക്കാദമി, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, യുവകലാസാഹിതി പ്രഥമ ജില്ല പ്രസിഡന്റ്, കേരള ഗ്രന്ഥശാല സംഘം, ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ്, കാസർകോട് ജില്ല കൗൺസിൽ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം, കാസർകോട് ജില്ല പ്രസിഡന്റ്, കെ.പി.ടി.യു ചെറുവത്തൂർ ഉപജില്ല പ്രസിഡന്റ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സി.പി.എം കോരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്കാരത്തിന് അർഹമായ മെഫിസ്റ്റോ ഫിലസ്, നാടകരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട റിസറക്ഷൻ എന്നീ നാടകങ്ങളുടെ രചയിതാവാണ്. അഗ്നിഗാഥ, വാക്കുകളുടെ അരങ്ങില്‍, ഒമര്‍ഖയാമിന്റെ പ്രിയസഖി എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യ: പി. ചന്ദ്രമതി (മുന്‍ അധ്യാപിക, ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂൾ). മക്കൾ: ഡോ. സുരഭീ ചന്ദ്ര (മെഡിക്കൽ ഓഫിസർ, ഔഷധി, പിലാത്തറ), സുർജിത്ത് ബസു (അധ്യാപകന്, കോളജ് ഓഫ് കോമേഴ്സ് കണ്ണൂർ). മരുമക്കൾ: കെ. രതീഷ് (അധ്യാപകന്, ചെറുതാഴം ഗവ.ഹയർ സെക്കൻഡറി സ്കൂൾ), കെ. അശ്വതി (പരിയാരം). സഹോദരങ്ങൾ: പി.കെ. കൃഷ്ണൻ (മുന്‍ കോടതി ജീവനക്കാരൻ, വടകര), പി.കെ. കുമാരൻ (ബേക്കറി ഉടമ, വടകര), പി.കെ. കൗസല്യ (ചെന്നൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.