വരുന്നു, അസാനി ചുഴലിക്കാറ്റ്

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്​ മുകളിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്‌. ബംഗാൾ ഉൾക്കടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്‌ മുന്നറിയിപ്പാണ്‌. ചുഴലിക്കാറ്റായാൽ ശ്രീലങ്ക നിർദേശിച്ച 'അസാനി' എന്ന പേരിൽ അറിയപ്പെടും. വടക്കുപടിഞ്ഞാറ്​ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശനിയാഴ്ച വൈകീട്ടോടെ തീവ്ര ന്യൂനമർദമായും ഞായറാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായും മാറുമെന്നാണ്‌ മുന്നറിയിപ്പ്‌. ചുഴലിക്കാറ്റായി ചൊവ്വാഴ്‌ച ആന്ധ്ര, ഒഡിഷ തീരത്ത്‌ എത്തുമെന്നാണ്‌ പ്രവചനം. നിലവിൽ കേരളത്തിന്​ ഭീക്ഷണിയില്ല.

ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്കും 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്‌. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിന്​ തടസ്സമില്ല. അന്തമാൻ കടലിലും ബംഗാൾ ഉൾക്കടലിലും 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന്​ സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ​ പോകരുത്‌. ബംഗാൾ ഉൾക്കടലിൽ നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ വേഗം തിരിച്ചെത്തണമെന്ന്​ സംസ്ഥാന സർക്കാർ നിർദേശിച്ചു.

Tags:    
News Summary - Year’s 1st cyclone Asani likely to form over Bay of Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.