തിരുവനന്തപുരം: പിണറായിക്ക് ശേഷം ആരെന്ന ചോദ്യത്തിൽ ആശങ്കയില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പി.കൃഷ്ണപിള്ളക്കും എ.കെ.ജിക്കും ഇ.എം.എസിനും നായനാർക്കും ശേഷം ഇതേ ചോദ്യം പാർട്ടി നേരിട്ടു. വി.എസിന് ശേഷം ആരെന്ന ചോദ്യവുമുണ്ടായി. ഇതിനെല്ലാം ഉത്തരം കൊടുക്കാൻ പാർട്ടിക്കായി. അതുകൊണ്ട് പിണറായി അനന്തരകാലം എന്ന ചോദ്യം തങ്ങളെ അലട്ടുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരിയുടെ പരാമർശം.
പാർട്ടിതലത്തിലും മാറ്റങ്ങളുണ്ടാവുമെന്ന സൂചനയും യെച്ചൂരി നൽകി. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലും ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാവും. ദലിത്, വനിത പ്രാതിനിധ്യം ഉറപ്പാക്കുന്ന നേതൃഘടനക്കാവും സി.പി.എം രൂപം നൽകുകയെന്നും യെച്ചൂരി പറഞ്ഞു.
പാർട്ടി നയരേഖ നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് സർക്കാറല്ല. പാർട്ടി കോൺഗ്രസാണ് ഈ നയരേഖയിൽ അന്തിമ തീരുമാനമെടുക്കുക. ഇടത് മുന്നണിയിൽ ചർച്ച ചെയ്തതിന് ശേഷമാണ് നയരേഖ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.