തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഒക്ടോബർ 26 മുതൽ പെയ്തിറങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബർ ഒന്നിന് തുടങ്ങേണ്ട തുലാമഴ ന്യൂനമർദങ്ങളും ചക്രവാതച്ചുഴിയെയും തുടർന്ന് 26 ദിവസം വൈകിയാണ് കേരളത്തിലെത്തുന്നത്.
ഇതിെൻറ ഭാഗമായി അടുത്ത 48 മണിക്കൂർ ശക്തവും അതിശക്തവുമായ മഴയാണ് സംസ്ഥാനത്ത് പ്രവചിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെ 11 ജില്ലകളും യെല്ലോ അലർട്ടിലാണ്. തെക്കേ ഇന്ത്യയിലും ബംഗാൾ ഉൾക്കടലിലും വടക്കു കിഴക്കൻ കാറ്റിെൻറ വരവിെൻറ ഫലമായി 28 വരെ ശക്തമായ കാറ്റാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.