കേരളത്തിൽ നിന്ന്​ ഇനി കുറഞ്ഞ ചെലവിൽ ആകാശയാത്ര നടത്താം

നെടുമ്പാശേരി: നഷ്ടം പേറുമ്പോഴും ചെലവ് കുറഞ്ഞ സർവീസുമായി ആകാശ എയർ ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് എത്തുന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്. നിലവിൽ എട്ട് വിമാന കമ്പനികളാണ് സ്ഥിരമായി യാത്രാ സർവീസുകൾ നടത്തിവരുന്നത്.

കൊറോണയെ തുടർന്ന് എല്ലാവിമാന കമ്പനികളും നിലവിൽ കോടികളുടെ നഷ്ടത്തിലാണ്. ഇതോടൊപ്പം തന്നെ പ്രവർത്തനം നിലച്ച ജെറ്റ് എയർവേയ്സും പുതിയ മാനേജ്മെന്‍റിന്‍റെ കീഴിൽ വീണ്ടും പറക്കാനൊരുങ്ങുന്നുണ്ട്.

180 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ആകാശ എയർ ഉപയോഗിക്കുക. നാല് വർഷത്തിനുള്ളിൽ 70 വിമാനങ്ങൾ സർവീസിനുപയോഗപ്പെടുത്തുമെന്നാണ് ആകാശ എയർ വ്യക്തമാക്കായിട്ടുള്ളത്.

ചെലവ് കുറഞ്ഞ വിമാനകമ്പനികളും പഴയതുപോലെ നിരക്കുകൾ കുറച്ചു കൊണ്ടുള്ള പാക്കേജുകൾ കാര്യമായി പ്രഖ്യാപിക്കുന്നില്ല.

Tags:    
News Summary - You can now fly at low cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.