പെരിന്തല്‍മണ്ണ: സോളാര്‍ കേസില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എൽ.എ.യെ പ്രതി ചേര്‍ക്കണമെന്നും അതിനുള്ള എല്ലാ തെളിവുകളും നല്‍കാന്‍ തയാറാണെന്നും പ്രതി ബിജു രാധാകൃഷ്ണൻ. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിൽ ഹാജരായി മടങ്ങുമ്പോൾ അഭിഭാഷക നിഷ കെ. പീറ്റര്‍ മുഖനയാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
സോളാര്‍ കേസ് സംബന്ധിച്ച ഏത് അന്വേഷണത്തോടും സഹകരിക്കാനും ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ കൈമാറാനും തയാറാണ്. കമീഷന്‍ റിപ്പോര്‍ട്ടിൽ പൂര്‍ണ വിശ്വാസമുണ്ട്. നാലുവര്‍ഷം മുമ്പ് ബിജു ആരോപിച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോള്‍ സോളാർ കമീഷനും മുഖ്യമന്ത്രിയും ശരിവെക്കുന്നതെന്ന് അഭിഭാഷക പറഞ്ഞു.
ആരോപണങ്ങളെ കുറിച്ച് ആദ്യം പറഞ്ഞതും ബിജുവാണ്. ഇതുവരെ പുറത്തുവരാത്ത എല്ലാ തെളിവുകളും പുതിയ അന്വേഷണ സംഘത്തിന് കൈമാറാൻ തയാറാണ്. ബിജുവിെൻറ പേരിലുള്ള രശ്മി വധക്കേസ് പുനരന്വേഷിക്കണം. 30 കേസുകളില്‍ ഒരു കോടതിയൊഴികെ ബിജുവിന് സ്വന്തം ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഇതുവരെ പരോളിലിറങ്ങാത്തതിനാല്‍ പരോളിന് അപേക്ഷിക്കാൻ ശ്രമം നടത്തുന്നതായും അഭിഭാഷക പറഞ്ഞു. വാറൻറ് പ്രകാരം ഹാജരാക്കുന്നതിനാണ് വ്യാഴാഴ്ച ബിജുവിനെ പെരിന്തല്‍മണ്ണ കോടതിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.