??????? ??? ??.??.??? ?????????????????????????????? ??????? ?????????????????? ????????? ????????????????? ???????????? ???????? ???????????????.

ഷുഹൈബ് വധം: യൂത്ത്​ കോൺഗ്രസ്​ മാർച്ച് അക്രമാസക്തം; തലസ്​ഥാനത്ത്​ തെരുവുയുദ്ധം

തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയ‍​െൻറ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഒരു മണിക്കൂറോളം നീണ്ട തെരുവുയുദ്ധത്തിൽ അക്രമാസക്തരായ പ്രവര്‍ത്തകർക്കുനേരെ പൊലീസ് പലതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. 

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്ര​േട്ടറിയറ്റിന്​ മുന്നിൽ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരസമരം നടത്തിവന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസി‍​െൻറയും  വൈസ് പ്രസിഡൻറ് സി.ആർ. മഹേഷി‍​െൻറയും സമരപ്പന്തലിന് മുന്നിലേക്കും പൊലീസ് ഗ്രനേഡും കണ്ണീർവാതകവും എറിഞ്ഞു. ശാരീരിക അസ്വസ്ഥതയും ശ്വാസംമുട്ടലും അനുഭവപ്പെട്ട ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പ്രവർത്തകരുടെ കല്ലേറിൽ മൂന്ന് പൊലീസുകാർക്കും ലാത്തിച്ചാർജിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു.തിങ്കളാഴ്ച ഉച്ചക്ക് 12ഒാടെ നിരാഹാരപ്പന്തലിന് സമീപത്ത് തമ്പടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സെക്ര​​േട്ടറിയറ്റ് വളപ്പിലേക്ക് കമ്പും കല്ലുകളും എറിഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. കല്ലേറ് ശക്തമായതോടെ സെക്ര​േട്ടറിയറ്റിനുള്ളിൽ നിന്ന പൊലീസുകാരും തിരികെ സമരപ്പന്തലിലേക്ക് കല്ലെറിഞ്ഞു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസൻറ് എന്നിവരും ഈ സമയം പന്തലിലുണ്ടായിരുന്നു. 

ഇതോടെ പ്രവർത്തകർ സംഘടിച്ച് നോർത്ത് ഗേറ്റിലേക്ക് നീങ്ങി. പൊലീസ് ബാരിക്കേഡിന് 100 മീറ്റർ അകലെ​െവച്ച് പ്രവർത്തകർ കല്ലും കുപ്പികളും ട്യൂബ് ലൈറ്റുകളും തടിക്കഷ്ണങ്ങളും വലിച്ചെറിഞ്ഞതോടെയാണ് പൊലീസ് ഗ്രനേഡ്​ എറിഞ്ഞത്. ഇതോടെ എം.ജി റോഡ്​ വഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. ചിതറിയോടിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തിയതോടെ പതിനഞ്ചിലേറെ തവണയാണ് പൊലീസ് ഗ്രനേഡും കണ്ണീർവാതകവും  പ്രയോഗിച്ചത്. പലതും നിരാഹാരപന്തലിന് മുന്നിൽ വീണ് പൊട്ടിയതോടെ സമരപ്പന്തലിലുണ്ടായിരുന്ന നേതാക്കൾ പൊലീസിന് നേരെ തിരിഞ്ഞു. 

സ്ത്രീകളടക്കമുള്ളവർ പന്തലിൽ ഇരിക്കുമ്പോൾ ഗ്രനേഡ് എറിയരുതെന്ന് നേതാക്കൾ അഭ്യർഥിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. സമരക്കാർ കല്ലേറ് നിർത്താതെ പിൻവാങ്ങില്ലെന്ന് സിറ്റി പൊലീസ് ഡി.സി.പി ജയദേവ് അറിയിച്ചു. തുടർന്ന് നേതാക്കളുമായി നടന്ന ചർച്ചക്കിടെ സമീപത്തെ കടകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും കല്ലേറുണ്ടായതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയശേഷമാണ് ഡീൻ കുര്യാക്കോസിനെയും മഹേഷിനെയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനായത്. 

ഇതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സമരം യൂത്ത് കോൺഗ്രസ് അവസാനിപ്പിച്ചു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരപരിപാടികൾ തുടരുമെന്നും അതെങ്ങനെവേണമെന്ന് വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഒമ്പതോളം നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം പ്രവർത്തകർക്കെതിരെയും കേസെടുത്തു. 


 

Tags:    
News Summary - Youhcongress protest in secratriate-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.