മറയൂർ: അയൽവാസികൾ തമ്മിലുള്ള സ്ഥലതർക്കത്തെ തുടർന്ന് യുവാവിന് നടുറോഡിൽ സ്ത്രീകളുടെ ക്രൂരമർദനം. മറയൂർ ബാബുനഗർ സ്വദേശി മോഹൻരാജിനാണ് (38) മർദനമേറ്റത്. സംഭവത്തിൽ പള്ളനാട് സ്വദേശിനികളായ ജമുന (42), വൃന്ദ (40), ജയറാണി (42), ഷൈലജ (38) എന്നിവർക്കെതിരെ വധശ്രമത്തിന് മറയൂർ പൊലീസ് കേസെടുത്തു. പരിക്കേറ്റ മോഹൻരാജ് അടിമാലി താലൂക്ക്ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥലത്തിെൻറ അതിർത്തിയുമായി ബന്ധപ്പെട്ട് സ്ത്രീകളും അയൽവാസിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് ഫയൽ ചെയ്യാൻ സഹായിച്ചു എന്നാരോപിച്ചാണ് സ്ത്രീകൾ മോഹൻരാജിനെ മർദിച്ചതെന്ന് പറയപ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച കമീഷൻ പള്ളനാട് എത്താനിരിക്കുകയാണ്. ഇൗ വിവരമറിഞ്ഞ സ്ത്രീകൾ മോഹൻരാജിനെ കൈയിൽ കരുതിയ വടികൾ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. സ്ത്രീകൾ എല്ലാവരും ബന്ധുക്കളാണ്. ഇടുക്കി വനിത പൊലീസ് അന്വേഷണം നടത്തിവരുന്നതായി സി.ഐ പി.ടി. ബിജോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.