????? ???

ആലപ്പുഴയിൽ യൂത്ത്​ കോ​ൺഗ്രസ്​ പ്രവർത്തകന്​ വെ​ട്ടേറ്റു

ആലപ്പുഴ: ഭരണിക്കാവ്​ മങ്ങാരത്ത്​ യൂത്ത്​ കോ​ൺഗ്രസ്​ പ്രവർത്തകന്​ വെ​ട്ടേറ്റു. മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനാ ണ് (24)​ വെ​​ട്ടേറ്റത്​. സുഹൃത്ത്​ ഇഖ്​ബാലിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് കഴുത്തിന്​​ വെ​ട്ടേറ്റത്​. ഇഖ്​ബാലി നെ ലക്ഷ്യമിട്ടാണ്​ അക്രമി സംഘമെത്തിയതെന്നാണ്​ വിവരം.

എന്നാൽ, ഇദ്ദേഹം ഒഴിഞ്ഞുമാറിയപ്പോൾ സുഹൈലിന്​ വെ​ട്ടേൽക്കുകയായിരുന്നു. സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളജ്​ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, സംഭവത്തിന്​ പിന്നിൽ ഡി.വൈ.എഫ്​.ഐ പ്രവർത്തകരാണെന്ന്​ കോൺഗ്രസ്​ ആരോപിച്ചു.

Tags:    
News Summary - youth congress worker attacked in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.