യൂത്ത് ലീഗ് പ്രവർത്തകന്‍റെ വീടിന്‍റെ ജനൽച്ചില്ലുകൾ തകർത്ത നിലയിൽ 

യൂത്ത് ലീഗ് നേതാവിന്‍റെ വീട് ആക്രമിച്ചു

വടകര: മുസ്ലിംലീഗ് ഒഞ്ചിയം ശാഖാ ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗം നടന്നതിനു പിന്നാലെ യൂത്ത് ലീഗ് നേതാവിന്റെ വീടിനു നേരെ ആക്രമണം. പഞ്ചായത്ത് ജോ.സെക്രട്ടറി എടക്കണ്ടികുന്ന് റിഫാസിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. പിന്നിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

പുലര്‍ച്ചെ 1.40ഓടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഇരുളില്‍ മറഞ്ഞു. സംഭവം സംബന്ധിച്ച് റിഫാസിന്റെ പിതാവ് ഇസ്മായില്‍ ചോമ്പാല പൊലീസില്‍ പരാതി നല്‍കി. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് സ്ഥലം സന്ദര്‍ശിച്ചു.

ഒഞ്ചിയം പള്ളിക്കു സമീപം ലീഗ് ശാഖ ഓഫിസ് പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്മാരക സൗധത്തില്‍ ഇന്നലെ കരിഓയില്‍ ഒഴിച്ചിരുന്നു. ഇതില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണ് യൂത്ത് ലീഗ് നേതാവിന്റെ വീട് ആക്രമിച്ചിരിക്കുന്നത്.

Tags:    
News Summary - youth league leader's house was attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.