യൂത്ത് ലീഗ് ജനസഹായി കേന്ദ്രങ്ങൾ തുടങ്ങുന്നു

കോഴിക്കോട്: സംഘടനയെ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലുള്ള മുസ്‌ലിം ലീഗ് ഓഫിസുകളെ സൗജന്യ സേവന കേന്ദ്രങ്ങളാക്കുന്നു. 'ജനസഹായി കേന്ദ്രം' എന്ന പേരിലാണ് ഇവ പ്രവർത്തിക്കുകയെന്ന് യൂത്ത് ലീഗ് പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആദ്യത്തെ 50 ജനസഹായി കേന്ദ്രങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട്ടെ യൂത്ത് ലീഗ് ആസ്ഥാനത്ത് മുസ്‍ലിം ലീഗ് സംസ്ഥാന പ്രഡിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് വേഗത്തിലും സൗജന്യമായും ലഭ്യമാക്കുകയാണ് ലക്ഷ്യം. വാർത്തസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ പി. ഇസ്മായില്‍, സെക്രട്ടറിമാരായ ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം. ജിഷാന്‍ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Youth League starts Janasahai centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.