യുവ ബൂട്ട് ദ്വിദിന ക്യാമ്പ്: ലക്ഷ്യം തൊഴിലന്വേഷകരായ വിദ്യാർഥികളെ തൊഴിൽ ദാതാക്കളായി മാറ്റൽ -മന്ത്രി

തിരുവനന്തപുരം: തൊഴിലന്വേഷകരായ വിദ്യാർഥികളെ തൊഴിൽ ദാതാക്കളായി മാറ്റുകയെന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാറിനുള്ളതെന്നും ഇത്തരത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമാകുന്നുണ്ടെന്നും മന്ത്രി പി. രാജീവ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റാർട്ടപ് സംവിധാനങ്ങൾ ഉയർന്നുവരുന്നത് ഇതിെന്‍റ പ്രകടമായ തെളിവാണ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ക്ലബുകൾ രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ-വാണിജ്യ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്‍റർപ്രണർഷിപ് ഡെവലപ്മെന്‍റ് (കെ.ഐ.ഇ.ഡി) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'യുവ ബൂട്ട് ദ്വിദിന ക്യാമ്പ്' ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ തലമുറയുടെ കഴിവുകൾ വാണിജ്യ, വ്യവസായ മേഖലകളിൽ കാര്യക്ഷമമായി ഉപയോഗിക്കാനാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ ജില്ലകളിൽനിന്ന് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളായ സംരംഭകരുടെ 39 ടീമുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഓരോ ടീമും തയാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും മത്സരവും ക്യാമ്പിന്‍റെ ഭാഗമായി നടന്നു. വിദ്യാർഥികളെ മികച്ച സംരംഭകരാക്കി മാറ്റുന്നതിനുള്ള വിവിധ സെഷനുകൾ രണ്ടു ദിവസങ്ങളിലായി നടക്കും. വ്യാഴാഴ്ച നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അവാർഡുകൾ വിതരണം ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ കെ.ഐ.ഇ. ഡി സി.ഇ.ഒ. ശരത് വി. രാജ്, ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ജോസഫ് പി. രാജ് എന്നിവർ സംബന്ധിച്ചു. പ്രമുഖ സംരംഭകരും ക്യാമ്പിൽ പങ്കെടുത്തു.

Tags:    
News Summary - Yuva Boot two-day camp: Aim to convert job-seeking students into employers - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.