തിരുവനന്തപുരം: കോവിഡ് വന്നതും ഭേദമായതുമറിയാത്തവരെ കണ്ടെത്താൻ സംസ്ഥാനത്ത് സീറോ സർെവയ്ലൻസ് നടത്തണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് സർക്കാർ. സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ധസമിതിതന്നെ രണ്ടുവട്ടം ഇത് ശിപാർശ ചെയ്തിരുന്നു. സമയമായിട്ടില്ലെന്നാണ് വിശദീകരണം.
വൈറസ് സാന്നിധ്യം ശക്തമായ സാഹചര്യത്തിൽ പകർച്ചയുടെ െട്രൻഡ് അറിഞ്ഞ് പ്രതിരോധമൊരുക്കാൻ സീറോ സർെവയ്ലൻസ് അനിവാര്യമാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലക്ഷണമില്ലാത്ത കോവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഏപ്രിൽ -േമയ് മാസങ്ങളിൽ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ െഎ.സി.എം.ആർ സീറോ സർെവയ്ലൻസ് നടത്തിയിരുന്നു. 1193 സാമ്പിളുകളിൽ നാല് പേർക്ക് വന്നതറിയാതെ രോഗം ഭേദമായതും (െഎ.ജി-ജി പോസിറ്റിവ്) കണ്ടെത്തി. സമ്പർക്കവ്യാപനം 10 ശതമാനത്തിൽ താഴെയായിരുന്ന സമയത്താണ് 1000 ൽ നാല് പേർ വൈറസ് ബാധയറിയാത്തവരായി ഉണ്ടായത്.
എന്നാൽ അതിവ്യാപനത്തിലേക്ക് മാറിയ സാഹചര്യത്തിൽ രോഗം വന്നതറിയാതെ ഭേദമായവരുടെ എണ്ണം കൂടുതലായിരിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഡൽഹിയടക്കം സംസ്ഥാനങ്ങൾ സീറോ സർെവയ്ലൻസ് നടത്തിയാണ് പ്രതിരോധം പരിഷ്കരിച്ചത്.
പൊതുസർവേ സാധ്യമല്ലെങ്കിൽ ആരോഗ്യപ്രവർത്തകരെയെങ്കിലും സീറോ സർെവയ്ലൻസിന് വിധേയമാക്കണമെന്നാണ് വിദഗ്ധനിർദേശം. ഇതോടൊപ്പം മരണം വർധിക്കുന്ന സാഹചര്യത്തിൽ വൈറസ് ബാധിതരിലെ രോഗതീവ്രത പഠനവിധേയമാക്കണമെന്നും ആവശ്യമുണ്ട്്. ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ നിന്ന് കോവിഡ് ആശുപത്രികളിലേക്കും െഎ.സി.യുവിലേക്കും വെൻറിലേറ്ററിലേക്കുമെല്ലാം പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും രോഗാവസ്ഥയും അടിസ്ഥാനപ്പെടുത്തിയാണ് ഇത് തയാറാക്കുന്നത്. റഫർ ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുന്നത് രോഗബാധയുടെ െട്രൻഡ് മാറുന്നതാണ് അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.