അവസാന ദിനങ്ങളിലേക്ക് നീങ്ങുമ്പോഴും എക്സ്പോയിലെ പുത്തൻ അവതരണങ്ങൾക്ക് യാതൊരു കുറവുമില്ല. ഏറ്റവുമൊടുവിലായി കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലസിക്കാൻ 'ഫാമിലി േപ്ലസ്' എന്ന പേരിൽ ഇൻഡോർ വിനോദ കേന്ദ്രം ഒരുക്കിയിരിക്കുകയാണ്. അൽ ഫൊർസാൻ പാർക്കിന് സമീപത്താണ് പുതിയ കേന്ദ്രം തുറന്നിരിക്കുന്നത്. വിനോദം മാത്രമല്ല, കുട്ടികളിൽ ക്രിയാത്മക ചിന്തകൾ വളർത്താനുള്ള ഇടം കൂടിയാണ് ഫാമിലി േപ്ലസ്. യുവജനങ്ങൾക്കും വിനോദ, വിജ്ഞാന പ്രദമായ പ്രവൃത്തികളിൽ ലയിക്കാനുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്.
ഏഴ് മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കായാണ് മേക്കർ റേസർ ഒരുക്കിയിരിക്കുന്നത്. റീ സൈക്കിൾ ചെയ്ത വസ്തുക്കൾെകാണ്ട് കുട്ടികൾക്ക് സ്വന്തമായി മിനി കാർ ഉണ്ടാക്കാം. ഈ കാറുപയോഗിച്ച് കളിക്കുകയും സ്കോർ ചെയ്യുകയും ചെയ്യാം. കുട്ടികളിൽ പരിസ്ഥിതി ബോധമുണ്ടാക്കിയെടുക്കാൻ ലക്ഷ്യമിട്ടാണ് റി സൈക്കിൾ വസ്തുക്കൾ ഇതിനായി ഉപയോഗിക്കുന്നത്.
സ്റ്റോറി േപ്ലസ് ആണ് മറ്റൊരു ആകർഷണം. എക്സ്പോയുടെ പ്രധാന തീമുകളായ മൊബിലിറ്റി, സസ്റ്റൈനബിലിറ്റി, ഓപർച്യൂനിറ്റി എന്നീ തീമുകളിൽ അധിഷ്ഠിതമായ കഥകളാണ് ആനിമേറ്റഡ് അവതരണങ്ങളായി കുട്ടികളുടെ മുന്നിലെത്തുന്നത്. പ്രദർശനം അവസാനിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട കരകൗശല പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ഏർപെടാനുള്ള അവസരവും ലഭിക്കും. എക്സ്പോ 2020 സന്ദർശിക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഫാമിലി പ്ലേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടികളെ ആകർഷിക്കാൻ ഡസർട്ട് ഫാമും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.
മരുഭൂമിയിൽ തഴച്ചുവളരുന്ന വിവിധതരം സസ്യങ്ങളെക്കുറിച്ചും വനനശീകരണത്തിനെതിരായ പോരാട്ടത്തിൽ ശാസ്ത്രജ്ഞർ മരുഭൂമികളെ കൃഷിയിടങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്നതെങ്ങനെയെന്നും കുട്ടികളെ പഠിപ്പിക്കുന്ന ഇടമാണ് ഡസർട്ട് ഫാം. ലത്തീഫ അഡ്വഞ്ചറസ് േപ്ല ഗ്രൗണ്ടിന് സമീപത്താണ് ഡസർട്ട് ഫാം. യു.എ.ഇയുടെ ചൊവ്വാപേടകമായ ഹോപ് പ്രോബിന്റെ മാതൃകയാണ് ഈ പാർക്കിന്റെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.