ബ്രഡിനൊപ്പം രുചിക്കാം, കിടിലൻ ചീഓപിനോ സൂപ്പ് (cioppino soup)

ചിത്രം: മുഹമ്മദ് തസ്നീർ

ബ്രഡിനൊപ്പം രുചിക്കാം, കിടിലൻ ചീഓപിനോ സൂപ്പ് (cioppino soup)

ചേരുവകൾ

സീഫുഡ് സ്റ്റോക്കിന്

1. വെള്ളം -500 മില്ലി

2. ചെമ്മീൻ -50 ഗ്രാം

3. കല്ലുമ്മക്കായ -50 ഗ്രാം

4. കൂന്തൾ -25 ഗ്രാം

5. സെലറി -10 ഗ്രാം

6. കാരറ്റ് -30 ഗ്രാം

7. ഉള്ളി -30 ഗ്രാം

8. തക്കാളി- 500 ഗ്രാം

തയാറാക്കുന്ന വിധം

1. ചേരുവകളെല്ലാം പാത്രത്തിലിട്ട് ഒരു മണിക്കൂർ ചെറുതീയിൽ തിളപ്പിച്ച് അടച്ചുവെക്കുക.

2. തക്കാളി സോസ് തയാറാക്കാൻ രണ്ടു ലിറ്റർ വെള്ളമെടുത്ത് തിളപ്പിച്ച് അതിലേക്ക് നന്നായി കഴുകിവെച്ച തക്കാളിയിട്ട് 30 മിനിറ്റ് തിളപ്പിക്കാം.

3. തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്ത് തക്കാളി തണുത്ത വെള്ളത്തിലിടുക. ശേഷം തൊലികളഞ്ഞ് നന്നായി ബ്ലെൻഡ് ചെയ്തെടുക്കാം.

സൂപ്പിനുള്ള ചേരുവകൾ

1. വൃത്തിയാക്കിയ ചെമ്മീൻ -75 ഗ്രാം

2. കല്ലുമ്മക്കായ -100 ഗ്രാം

3. കൂന്തൾ -75 ഗ്രാം

4. സീഫുഡ് സ്റ്റോക്ക് -200 മില്ലി

5. ടൊമാറ്റോ പ്യൂരി -100 മില്ലി

6. ബട്ടർ -20 ഗ്രാം

7. കുരുമുളക് -ആവശ‍്യത്തിന്

8. അരിഞ്ഞ വെളുത്തുള്ളി -10 ഗ്രാം

9. മുറിച്ച ഉള്ളി -30 ഗ്രാം

10. അരിഞ്ഞ സെലറി -10 ഗ്രാം

11. തുളസിയില -10 ഗ്രാം

12. ഉപ്പ് -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

1. പാൻ ചൂടാക്കി ബട്ടർ ഇട്ട് ഉരുക്കുക. ശേഷം വെളുത്തുള്ളി പേസ്റ്റും മുറിച്ചുവെച്ച ഉള്ളിയും ചേർക്കാം.

2. ടൊമാറ്റോ പ്യൂരി ഇതിലേക്ക് ചേർത്ത് വേവിച്ച ശേഷം വെള്ളമൊഴിച്ച് നന്നായി തിളപ്പിക്കാം.

3. അതിലേക്ക് ചെമ്മീൻ, കല്ലുമ്മക്കായ, കൂന്തൾ എന്നിവയും മുറിച്ച സെലറിയും ചേർക്കാം. ശേഷം പാത്രം അടച്ചുവെച്ച് 20 മിനിറ്റ് തിളപ്പിക്കാം.

4. ഉപ്പും കുരുമുളകും ചേർത്ത് വീണ്ടും അഞ്ചു മിനിറ്റ് തിളപ്പിക്കാം. അരിഞ്ഞ തുളസിയിലയിട്ട് ഇറക്കിവെച്ച് ചെറു ചൂടോടെ സെർവ് ചെയ്യാം. ബ്രഡിനൊപ്പം രുചിക്കാവുന്ന കിടിലൻ വിഭവമാണിത്.




Tags:    
News Summary - cioppino soup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.