ഗായികയായ അമ്മയുടെ പാട്ടിന് ഡ്രംസ് വായിച്ച് ഒമ്പതുകാരൻ മകൻ താരമാകുന്നു. സൗദിയിലെ അറിയപ്പെടുന്ന പ്രവാസി ഗായികയും ജുബൈൽ അൽമന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ അനിലയുടെയും കൊല്ലം നിലമേൽ സ്വദേശി ഡി.കെ. ദീപുവിെൻറയും മകൻ ആൽവിൻ ദീപുവാണ് സംഗീതാസ്വാദകരുടെ പ്രിയങ്കരനാവുന്നത്. ജുബൈൽ ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ആൽവിൻ. ഡ്രംസ് കൂടാതെ തബല, റിഥം പാഡ് എന്നിവയും ആൽവിന് നന്നായി വഴങ്ങും. നാട്ടിൽ പോയപ്പോൾ അനിലയുടെ പിതാവ് തരംഗിണി സ്കൂൾ ഓഫ് മ്യൂസിക്കിൽ തബല പഠിക്കാൻ ചേർത്തു.
അവിടത്തെ വൈസ് പ്രിൻസിപ്പൽ പ്രദീപിെൻറ കീഴിൽ തബല പഠനവും പരിശീലനവുമായി മുന്നേറി. വൈകാതെ തിരുവനന്തപുരം കരിക്കകം ദേവീക്ഷേത്രത്തിൽ അരങ്ങേറ്റവും നടത്തി. ദമ്മാം ചാരിറ്റി സംഘടന 'തസ്കാൻ' 2018ൽ നാട്ടിൽ നടത്തിയ വാർഷികാഘോഷത്തിൽ തബലയിൽ കീർത്തനം വായിച്ചു. തിരികെ സൗദിയിലെത്തിയ ആൽവിൻ അനന്തപുരി പ്രവാസി അസോസിയേഷൻ നടത്തിയ വാർഷികത്തിൽ തബലയിൽ കീർത്തനം വായിച്ചു പ്രശംസ പിടിച്ചുപറ്റി.
അനന്തപുരി നടത്തിയ കുടുംബ സംഗമത്തിലും തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച ഈദ് സംഗമത്തിലും തബലയും റിഥവും വായിച്ചതോടെ കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന താരമായി മാറി. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് യൂട്യൂബിലൂെട സ്വയം നോട്ടുകൾ പഠിച്ചു പാട്ടുകൾ വായിക്കുകയായിരുന്നു.
അങ്ങനെ 'സ്കോർപിയോൺ' ലൈവ് ഗാനമേളയിൽ ആദ്യമായി ഡ്രംസ് വായിച്ചു. പിന്നെ 'സ്കാൻ' ദമ്മാമിൽ നടത്തിയ വാർഷികത്തിൽ അമ്മയുടെ പാട്ടിന് ഡ്രംസ് വായിച്ചത് ആൽവിെൻറ സംഗീത ജീവിതത്തിൽ പുതിയ വിഴിത്തിരിവ് സൃഷ്ടിച്ചു. പിതാവ് ദീപു അനബീബ് കമ്പനിയിൽ ജോലി ചെയ്യുന്നു. ആൽഫിൻ ദീപു സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.