ഇരിട്ടി: 17 ചരിത്ര സ്മാരകങ്ങൾ ഇംഗ്ലീഷ് വാക്കുകളിലൂടെ വരയാക്കി ടൈപോഗ്രഫി വിഭാഗത്തിൽ വിളക്കോട് സ്വദേശിനി മറിയം അബ്ദുൽ റഹ്മാന് ഇരട്ട നേട്ടം. താജ്മഹൽ, റെഡ് ഫോർട്ട്, കുത്തബ്മിനാർ, ഇന്ത്യഗേറ്റ് തുടങ്ങിയ ചരിത്ര സ്മാരകങ്ങളാണ് മറിയം എ ഫോർ ഷീറ്റിൽ ഇംഗ്ലീഷ് അക്ഷരങ്ങളിൽ വരച്ചത്. യൂട്യൂബിലും മറ്റും കണ്ടാണ് മറിയം ടൈപോഗ്രഫിയിൽ പരീക്ഷണം ആരംഭിച്ചത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിന് അപേക്ഷിച്ചെങ്കിലും ആദ്യം അവർ നിരസിച്ചു. പിന്നീട് ഇത്തരത്തിൽ പതിനേഴോളം ചിത്രങ്ങൾ വരച്ചാണ് മറിയം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയത്.
മലപ്പുറം മരവട്ടം ഗ്രേസ് വാലി വഫിയ കോളജിൽ വിദ്യാർഥിനിയായ മറിയം അബ്ദുൽ റഹ്മാൻ വിളക്കോട് ക്രസന്റ് ഹൗസിൽ അബ്ദുൽ റഹ്മാൻ -ആയിഷ ദമ്പതികളുടെ മൂത്ത മകളാണ്. മുഹമ്മദ്, ഫാത്തിമ, ആദം എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.