ക്രിസ്മസ് ട്രീ വീട്ടിൽ നിർമിക്കുന്ന എവുലിൻ അന്ന
മനോഹരമായ ക്രിസ്മസ് ട്രീ വീട്ടിൽ നിർമിച്ച് വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി എവുലിൻ അന്ന ഷിബു. പത്രങ്ങളും പഴയ പുസ്തക താളുകളും കൊണ്ടാണ് ട്രീയും മറ്റ് അലങ്കാര വസ്തുക്കളും ഉണ്ടാക്കുന്നത്. ലോക്ഡൗൺ കാലത്ത് ബോട്ടിൽ ആർട്ട് ചെയ്താണ് തുടക്കം. കുപ്പി, കയർ, മുട്ട തോട്, പിസ്ത തോട് എന്നിവ കൊണ്ട് വാൾ ഹാങ്ങിങ് പോലുള്ളവ നിർമിച്ചു. പിന്നീടാണ് കടലാസുകൊണ്ട് ക്രിസ്മസ് ട്രീ നിർമിക്കാൻ തുടങ്ങിയത്.
പുതിയ സ്കൂളിൽ ചേർന്നിട്ട് ഇതുവരെ നേരിൽ കാണാത്ത ക്ലാസ് അധ്യാപകനും ഇടവക ദേവാലത്തിനും ട്രീ സമ്മാനമായി നൽകുമെന്ന് എവുലിൻ പറഞ്ഞു. പിന്നെ, ക്രിസ്മസ് രാവിൽ 85ാം പിറന്നാൾ ആഘോഷിക്കുന്ന മുത്തശ്ശിക്കും എവുലിൻ നിർമിച്ച ക്രിസ്മസ് സമ്മാനം കരുതിവെച്ചിട്ടുണ്ട്. പുൽക്കൂടിന് മുകളിലെ നക്ഷത്രങ്ങൾ നിർമിക്കുന്നത് ഐസ്ക്രീം സ്റ്റിക്കുകൾ കൊണ്ടാണ്.
ചെലവ് 40 രൂപ. ആർക്കും വീട്ടിൽ ക്രിസ്മസ് ട്രീ നിർമിക്കാനാവും. മറ്റുള്ളവർക്ക് പഠിക്കാനായി ഓരോ ഘട്ടവും സഹോദരങ്ങളുടെ യൂ ട്യൂബിലും അപ്ലോഡ് ചെയ്തിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ വിഡിയോ മത്സരത്തിലും എവുലിൻ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.