മസ്ക്കത്ത്: യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനലിന്റെ 2024-26 കാലയളവിലേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു.
സി.ഇ.ഒ- ഷബീർ വെള്ളാടത്ത് (സൗദി അറേബ്യ), ഡെപ്യൂട്ടി സി.ഇ.ഒ-ഹർഷിദ് മാത്തോട്ടം (യു.എ.ഇ ), സി.ഒ.ഒ-ഫിറോസ് മരക്കാർ (കുവൈത്ത്), സി.എ.ഒ-സൈദ് റഫീഖ് (കുവൈത്ത്), സി.എഫ്.ഒ -അഷ്ഹദ് ഫൈസി (ഖത്തർ) എന്നിവരെയും മറ്റു ഭാരവാഹികളായി മുഹമ്മദ് റാഫി, സൗദി അറേബ്യ (ഡയറക്ടർ, മാർക്കറ്റിങ്), അബ്ദുള്ള തൊടിക, സൗദി അറേബ്യ (ഡയറക്ടർ, ഇവന്റ്സ്), അനസ്, ബഹ്റൈൻ (ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ്), റഷാദ് ഒളവണ്ണ, ഒമാൻ (ഡയറക്ടർ,സോഷ്യൽ വെൽഫയർ), ഖത്തറിൽനിന്നുള്ള റിയാസ് മുഹമ്മദിനെ ക്വാളിറ്റി കൺട്രോൾ ഡയറക്ടറായും എക്സിക്യൂട്ടിവ് ചുമതലപ്പെടുത്തി.
ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഫോകസിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചുകിടക്കുന്നു. അന്താരാഷ്ട്ര തലത്തിൽ യുവജനങ്ങളെ സാമൂഹ്യ പരിവർത്തനത്തിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുതകുംവിധം കൂടുതൽ മികവുറ്റ പ്രവർത്തന പദ്ധതികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രണ്ടാമത് കമ്മിറ്റി നിലവിൽ വന്നത്.
വിവിധ റീജ്യനുകളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട മെംബർമാരടങ്ങുന്ന സമിതിയാണ് ഓൺലൈനിലൂടെ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വിവിധ റീജ്യനൽ ഭാരവാഹികളായ അമീർ ഷാജി, പി.ടി. ഹാരിസ്, ജരീർ വേങ്ങര, അബ്ദുറഹ്മാൻ, അജ്മൽ പുളിക്കൽ, അബ്ദുൽ എസ്പി എന്നിവർസംസാരിച്ചു. മുഹമ്മദ് യൂസുഫ് കൊടിഞ്ഞി, ഷമീർ വലിയവീട്ടിൽ, അസ്കർ റഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.