പഠനത്തിന് വയസില്ലെന്ന് തെളിയിച്ച് വിർജീനിയ ഹിസ്‌ലോപ്പ്. തന്‍റെ 105ാമത്തെ വയസിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ഇവർ. വിർജീനിയ ഹിസ്‌ലോപ്പിന്‍റെ കലാലയ ജീവിതം ആരംഭിക്കുന്നത് 1936ലാണ്. 1940ൽ ഇവർ ബിരുദം പൂർത്തിയാക്കി. എന്നാൽ, ബിരുദാനന്തര ബിരുദത്തിനായി വിർജീനിയ കാത്തിരുന്നത് നീണ്ട 83 വർഷമാണ്. ഫൈനൽ പ്രോജക്ടിന്‍റെ സമയത്താണ് ജോർജ്ജ് ഹിസ്‌ലോപ്പുമായി ഇവരുടെ വിവാഹം നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് റിസർവ് ഓഫിസ് ട്രെയിനിങിലേക്ക് ഹിസ്‌ലോപ്പിന് പോകേണ്ടി വന്നതിനാൽ വിർജീനിയക്കും ഒപ്പം പോകേണ്ടി വന്നു. അങ്ങനെ തുടർപഠനം നടന്നില്ല.
നീണ്ട 83 വർഷത്തിന് ശേഷമാണ് വിർജീനിയ തന്‍റെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഭർത്താവിന്‍റെ സൈനിക സേവനം പൂർത്തിയാകുന്നത് വരെ വിർജീനിയ കുടുംബ ജീവിതത്തിന് മുൻഗണന നൽകി. 83 വർഷത്തേക്ക് അക്കാദമിക് അഭിലാഷങ്ങളെല്ലാം മാറ്റിവെച്ച് കുടുംബത്തിന് വേണ്ടി ജീവിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം സ്റ്റാൻഫോർഡിലേക്ക് മടങ്ങിയെത്തിയ വിർജീനിയ തന്‍റെ 105-ാമത്തെ വയസിൽ സ്റ്റാൻഫോഡിൽ നിന്ന് എം.എ പൂർത്തിയാക്കി. ഈ അപൂർവ നേട്ടത്തിൽ വിർജീനിയയുടെ കുടുംബവും സ്റ്റാൻഫോഡ് സർവകലാശാലയിലുളളവരും ആഹ്ലാദത്തിലാണ്.
വിർജീനിയയുടെ ചിത്രങ്ങൾ സ്റ്റാൻഫോഡ് സർവകലാശാല സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.