വീട് എന്ന സുരക്ഷിതത്വത്തിന് അകത്തിരുന്ന് വിജയ വഴികൾ പിന്നിട്ട നിരവധി പേരെ പ്രവാസത്തിന് പരിചയമുണ്ട്. പ്രത്യേകിച്ച് കോവിഡ് കാലത്തും മറ്റും അതിജീവനത്തിന്‍റെ പുതുവഴികളിലേക്ക് പ്രവേശിച്ച അത്തരക്കാർ ഏറെയാണ്. പ്രവാസലോകത്ത് വീട്ടിലിരിക്കുന്ന സ്ത്രീകളെ കുറിച്ച സങ്കൽപങ്ങളെല്ലാം പൊളിച്ചടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ പങ്കുവെച്ചാണ് ‘കമോൺ കേരള’യിലെ ‘ഡീ വെൻച്വർസ്’ എന്ന സെഷൻ നടന്നത്.
സ്ത്രീകൾക്ക് വീട്ടിലിരുന്ന് സമ്പാദിക്കാൻ കഴിയുന്ന വഴികൾ പറഞ്ഞുകൊണ്ട് ഈ മേഖലയിലെ വിദഗ്ധയായ സുമിത നയിച്ച സെഷന് നേരത്തെ തന്നെ രജിസ്റ്റർ ചെയ്ത നിരവധി പേരാണ് പങ്കെടുത്തത്. ഏത് സാധാരണക്കാരിക്കും പരീക്ഷിക്കാവുന്ന നുറുങ്ങ് അറിവുകളായിരുന്നു സെഷനിൽ ഏറെയും പങ്കുവെക്കപ്പെട്ടത്.
തത്വങ്ങൾ പറഞ്ഞവസാനിപ്പിക്കുകയായിരുന്നില്ല, മറിച്ച് പ്രായോഗിക മാർഗങ്ങൾ വിശദീകരിച്ചാണ് സെഷൻ കടന്നുപോയത്. സാമ്പത്തിക സുസ്ഥിരതയും സ്വയം പര്യപ്തതയും കൈവരിക്കാൻ സഹായിക്കുന്ന ഇത്തരം അറിവുകൾ പങ്കെടുത്തവർക്കെല്ലാം ആത്മവിശ്വാസം പകരുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.