പെൻസിൽ മുനകളിൽ വിസ്മയം തീർത്ത പെൺകുട്ടിക്ക് ദേശീയ അംഗീകാരം. പുറക്കാട് പഞ്ചായത്ത് 16ാം വാർഡ് ദേവസ്വം പറമ്പിൽ റഹീം-ഷീബ ദമ്പതികളുടെ മകൾ ഷിഫാനയാണ് (21) ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്. ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലം മുതൽ അനേകം ചിത്രങ്ങളാണ് ഈ കൈകളിൽനിന്ന് വിരിഞ്ഞത്.
ലോക്ഡൗൺ ആരംഭിച്ചതോടെയാണ് പെൻസിൽ മുനകളിൽ വിസ്മയം തീർക്കുന്ന മൈക്രോ ആർട്ടിനു തുടക്കമായത്. ഇന്ത്യഗേറ്റ്, മനുഷ്യഹൃദയം, റെഡ് ക്രോസ് റിബൺ തുടങ്ങി നിരവധി വസ്തുക്കളാണ് ഷിഫാനയുടെ കരവിരുതിൽ പിറവിയെടുത്തത്. പ്ലാവിലയിലും നിരവധി കലാരൂപങ്ങൾ തീർത്തിട്ടുണ്ട്. പലതും ഒരു ദിവസംകൊണ്ടാണ് നിർമിക്കുന്നത്.
അർഹതക്കുള്ള അംഗീകാരമായാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിൽ ഷിഫാന ഇടം നേടിയത്. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് ഷിഫാന പെൻസിൽ മുനകളിൽ തീർത്ത ദൃശ്യങ്ങൾ അയച്ചുനൽകിയിരുന്നു. തുടർന്നാണ് 2020ലെ റെക്കോഡിൽ ഷിഫാനയെ ഉൾപ്പെടുത്തിയെന്ന് അറിയിച്ചുള്ള രേഖകളും സർട്ടിഫിക്കറ്റും മെഡലും ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.