കളരി അഭ്യാസത്തിെലെ 'ചവിട്ടിപ്പൊങ്ങൽ' (ഹൈകിക്ക്) വിഭാഗത്തിൽ അന്തർദേശീയ പുരസ്കാരം നേടിയ ജെ.ആർ. നവ്യയുടെ പ്രകടനം നാടിനഭിമാനമായി. പ്രതിരോധശേഷി കുറഞ്ഞതുകൊണ്ട് ചെറുപ്രായത്തിലുണ്ടായിരുന്ന ശാരീരിക അവശതകളോട് പടപൊരുതിയാണ് നവ്യനേട്ടം കൊയ്തത്. തുടർച്ചയായ അഭ്യാസ മുറകളിലെ പരിശീലനം മാനസികവും ശാരീരികവുമായ കരുത്തുനേടാൻ സഹായിച്ചുവെന്ന് നവ്യ പറയുന്നു.
തെൻറ ഉയരത്തേക്കാൾ രണ്ടര അടിയിലധികം ഉയരത്തിൽ തൂക്കിയിട്ട ഫുട്ബാൾ കാലുകൊണ്ട് അടിച്ചുതെറുപ്പിച്ചാണ് നവ്യ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറയും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറയും പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.
7.3 അടി ഉയരത്തിൽ തൂക്കിയിട്ട പന്താണ് ചവിട്ടിപ്പൊങ്ങലിലൂടെ കാലുകൊണ്ട് അടിച്ചുകയറ്റിയത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സ് അവരുടെ ഗ്രാൻഡ്മാസ്റ്റർ പദവി നൽകിയാണ് ആദരിച്ചത്. വനിതകളിൽ ഏറ്റവും ഉയരത്തിൽ ചാടിച്ചവിട്ടിയ വ്യക്തി എന്ന നിലയിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ നവ്യ സ്ഥാനം പിടിച്ചത്.
നന്മണ്ടയിലെ ഐക്യകേരള കളരി സംഘത്തിലെ വിജയപ്രകാശ് ഗുരിക്കളുടെ ശിക്ഷണത്തിൽ പത്തുവർഷമായി കളരി അഭ്യസിച്ചുവരുന്നു. മുമ്പും നിരവധി സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. ചവിട്ടിപ്പൊങ്ങലിൽ 7.6 അടി ഉയർന്നുപൊങ്ങിയാണ് മുമ്പ് ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായത്. നാലുവർഷമായി ദേശീയ തലത്തിൽ 'ചവിട്ടിപ്പൊങ്ങൽ' ഇനത്തിൽ ഒന്നാം സ്ഥാനം നവ്യക്കാണ്.
ചേളന്നൂർ എസ്.എൻ കോളജ് ബി.കോം അവസാന വർഷ വിദ്യാർഥിനിയാണ് നവ്യ. റിട്ട. സബ് ഇൻസ്പെക്ടർ മേക്കൂങ്കര രാജേന്ദ്രെൻറയും ചേളന്നൂരിൽ ഐ.സി.ഡി.എസ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന ജയശ്രീയുടെയും മകളാണ്. സഹോദരി നിയ അഖിലും കളരിപ്പയറ്റ് മത്സരത്തിലെ മുൻ ദേശീയ ജേത്രിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.