അധ്യാപികക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് വിദ്യാർഥിനി. തൃക്കാക്കര നഗരസഭയിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് അപൂർവസംഭവത്തിന് സാക്ഷ്യം വഹിച്ചത്. നഗരസഭയിലെ 40ാം വാർഡിലെ (സഹകരണ റോഡ്) കൗൺസിലർ ലാലി ജോഫിനും 41ാം വാർഡ് (തോപ്പിൽ) കൗൺസിലർ ലിയ തങ്കച്ചനുമാണ് നഗരസഭ കൗൺസിലിലെ ഗുരുവും ശിഷ്യയും. നിയമബിരുദധാരികളായ ഇരുവരും വ്യത്യസ്ത രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നവരാണ്.
ഇടപ്പള്ളി സെൻറ് പയസ് സ്കൂളിലായിരുന്നു വർഷങ്ങൾക്ക് മുമ്പ് ലാലി ജോഫിൻ ലിയയെ പഠിപ്പിച്ചത്. ആറാം ക്ലാസിലെ അധ്യാപിക ലാലി ടീച്ചറെ കെട്ടിപ്പിടിച്ച് അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു സത്യപ്രതിജ്ഞ. പരസ്പരം അതിർത്തി പങ്കിടുന്ന വാർഡുകളാണ് ഇരുവരുടെയും. സാമൂഹികശാസ്ത്രം അധ്യാപികയായിരുന്ന ലാലി തൃക്കാക്കര പഞ്ചായത്തായിരുന്ന കാലത്ത് ഇടപ്പള്ളി ബ്ലോക്കിലും ജില്ല പഞ്ചായത്തിലും അംഗമായിരുന്നു.
ഡി.സി.സി ജനറൽ സെക്രട്ടറിയായ ഇവർ 2016ൽ സർവിസിൽനിന്ന് വി.ആർ.എസ് എടുത്ത ശേഷമാണ് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായത്. പിന്നീട് നിയമബിരുദം നേടുകയും ചെയ്തു. എസ്.എഫ്.ഐയിലൂടെയാണ് ലിയ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. കഴിഞ്ഞ വർഷമാണ് തിരുവനന്തപുരം ലോ കോളജിൽനിന്ന് നിയമബിരുദം പൂർത്തിയാക്കി പുറത്തിറങ്ങിയത്. ലാലി ടീച്ചറിെൻറ പ്രിയപ്പെട്ട ശിഷ്യ തന്നെയാണ് ലിയയുടെ സഹോദരിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.