അമ്യൂസ്മെന്റ്പാർക്കുകളിലെ സന്ദർശകർ 75 ലക്ഷം കവിഞ്ഞു

കൊച്ചി: സംസ്ഥാനത്തെ വിവിധ അമ്യൂസ്മെന്റ് പാർക്കുകളിലെ സഞ്ചാരികളുടെ എണ്ണം നടപ്പുവർഷം 75 ലക്ഷം കവിഞ്ഞു. വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഏറെ വേഗത പകരാൻ വിവിധ വിനോദ പാർക്കുകൾക്ക് കഴിഞ്ഞെന്ന് ഈമേഖലയിലെ സ്ഥാപനങ്ങളുടെ സംയുക്ത സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് അമ്യൂസ്മെന്റ് പാർക്ക്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ (ഐ.എ.എ.പി. ഐ) ഡയറക്ടറും ദക്ഷിണേന്ത്യൻ ചെയർമാനുമായ എ. ഐ. ഷാലിമാർ പറഞ്ഞു. അമ്യൂസ്മെന്റ് പാ ർക്കുകൾ, തീം, വാട്ടർ, സ്നോ, അഡ്വെഞ്ച്വർ തുടങ്ങിയ വിവിധ പാർക്കുകളുടെ സംയുക്ത സംഘടനയാണിത്. വിനോദ വ്യവസായ മേഖ ലയിലെ മുൻനിര കേന്ദ്രമായി കേരളം അതിവേഗം മാറുകയാണെന്ന് കൊച്ചിയിൽ ചേർന്ന ഐ.എ.എ. പി.ഐ കേരള മെമ്പർ യോഗം വിലയിരുത്തി. സംഘടനയുടെ ഡയറക്ടറും മെമ്പർഷിപ്പ് ചെയർമാനുമായ മനീഷ് വർമ്മ ഈ മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സം സാരിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഒഫ് അമ്യൂസ്മെന്റ് പാർക്ക്സ് ആൻഡ് ഇൻ ഡസ്ട്രീസിന്റെ(ഐ.എ.എ.പി.ഐ) കൊച്ചി മെമ്പർ സമ്മേളനത്തിൽ അസോസിയേഷൻ ഡയറക്ടറും ദക്ഷിണേന്ത്യൻ ചെയർമാനുമായ എ. ഐഷാലിമാർ സംസാരിക്കുന്നു


 


Tags:    
News Summary - customers in amusement parks are over 75 laksh this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.