വേനൽകാലത്തും ഫാഷൻ കൈവിടാതെ കംഫർട്ടബിളായി ധരിക്കാവുന്ന വസ്ത്രമാണ് ഹരെം പാന്‍റ്സ് (Harem pants/harem trousers). അരക്കെട്ടിന്‍റെ ഭാഗം ലൂസ് ആയും കാലിന്‍റെ ഭാഗമെത്തുമ്പോൾ ഫിറ്റായും വരുന്ന സ്റ്റൈലാണിത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫാഷൻ കൂടിയാണിത്.
2000 വർഷം മുമ്പേ പേർഷ്യൻ സ്റ്റൈലിൽ നിന്നും കടമെടുത്ത സങ്കൽപമാണിത്. ആഫ്രിക്കയിലും തുർക്കിയിലും തായ്‌ലൻഡിലും സമാന ഫാഷനുകൾ ഒരേ സമയങ്ങളിൽ നിലനിന്നിരുന്നതിനാൽ ശരിയായ ഉൽഭവസ്ഥാനം എവിടെയാണെന്നതിൽ കൃത്യമായ ഉത്തരമില്ല. പ്രശസ്ത ഡിസൈനർ പോൾ പോയ്രറ്റ് 1910ൽ ആണ് ഹാരെം പാന്‍റ്സ് ആദ്യമായി ഫാഷൻ ലോകത്തിനു പരിചയപ്പെടുത്തുന്നത്. മുൻകാലങ്ങളിൽ ഹരെം സ്കേർട്ട്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. കാലിന്‍റെ അടിഭാഗത്ത് ഇലാസ്റ്റിക് വരുന്ന രീതിയിലും ഹരെം പാന്‍റ്സ് കാണുന്നുണ്ട്.
െപ്ലയിൻ സോളിഡ് കളറായുള്ള ഹരെം പാന്‍റ്സാണെങ്കിൽ പ്രിൻറഡ് ടോപ് ആണ് ഉചിതം. പ്രിന്‍റഡ് ഹരെം പാന്‍റാണെങ്കിൽ െപ്ലയിൻ ടോപ് ആണ് ധരിക്കേണ്ടത്. ക്രോപ് അല്ലെങ്കിൽ ഷോർട് ടോപ് ആണ് ഹരെം സ്റ്റൈലിന് അനുയോജ്യം. ഫ്ലാറ്റ് ഹീൽസ്, കാൻവാസ്, മൊജിദി സ്റ്റൈൽ ചെരുപ്പുകൾ ഇവയുടെ കൂടെ ധരിക്കാം.
സ്ത്രീകൾ ധരിക്കുമ്പോൾ ലോ വേയ്സ്റ്റ് ഹരെം പാന്‍റ്സ് ധരിക്കാവുന്നതാണ്. യോഗ ക്ലാസ്സ്, ഡാൻസ് ക്ലാസ്സ്, ബീച്ചിൽ, സംഗീത പരിപാടികളിൽ എന്ന് വേണ്ട ക്യാഷ്വലായി ധരിക്കാൻ കഴിയുന്ന ഏത് അവസരത്തിലും ഹരെം പാന്‍റ് ഉചിതമാണ്.
Models: Remya Sajith
Photography: Sabna Ashraf
Designer: Jasmin kassim
Insta: jasmi-_nkassim
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.