വാഷിങ്ടൺ: മിസ് ഇന്ത്യ മാനസ വാരണാസിക്ക് ഉൾപ്പടെ നിരവധി മത്സരാർഥികൾക്ക് കോവിഡ് സ്വീകരിച്ചതോടെ മിസ് വേൾഡ് മത്സരം മാറ്റി. മൂന്ന് മാസത്തേക്ക് മത്സരം മാറ്റിവെക്കുകയാണെന്ന് സംഘാടകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മത്സരാർഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനും നിർദേശിച്ചിട്ടുണ്ട്.
ഡ്രസിങ് റൂമിലും സ്റ്റേജിലുമുൾപ്പടെ കർശന നിയന്ത്രണം പാലിച്ചിട്ടും മത്സരവേദിയിൽ കോവിഡ് പടരുകയായിരുന്നു. തുടർന്ന് ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരമാണ് മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് മിസ്വേൾഡ് ഓർഗനൈസേഷൻ അറിയിച്ചു.
പോസറ്റീവായവരെ ക്വാറന്‍റീനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമാവും സ്വന്തം രാജ്യങ്ങളിലേക്ക് പറഞ്ഞയക്കുകയെന്നും ഓർഗനൈസേഷൻ അറിയിച്ചു. മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 23കാരിയായ മാനസ ഹൈദരാബാദ് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.