ചരിത്രത്തിൽ ഏറെ സ്ഥാനമുള്ള ഒരു വസ്ത്രം ആണ് അംഗാർക്ക (angharka). നെഞ്ചിനോട് ചേർന്ന് ഓവർലാപ് ചെയ്തു വരുന്ന രണ്ട് പാളികളോട് കൂടിയാണ് അംഗാർക എന്ന വസ്ത്രം പൊതുവെ കണ്ടു വരുന്നത്. ഇന്ത്യൻ ഡിസൈനർമാരിൽ ഇവ ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിച്ചതിനു പിറകിൽ വർഷങ്ങളുടെ കഥയുണ്ട്.
അംഗരക്ഷക് എന്ന സംസ്കൃത വാക്കിൽ നിന്നും ഉല്ഭവിച്ച ഒരു പദമാണ് അംഗാർക. അംഗരക്ഷക് എന്നാൽ ശരീരത്തെ സംരക്ഷിക്കുന്നത് എന്നർത്ഥം. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അംഗാർക്ക ഉപയോഗിക്കുന്നുണ്ടെങ്കിലും പണ്ട് കാലങ്ങളിൽ പൈജാമയുടെ കൂടെ ഇതുപയോഗിച്ചിരുന്നത് പുരുഷന്മാർ മാത്രമാണ്. സമ്പന്നരും ദാരിദ്രരും ഒരുപോലെ ഉപയോഗിച്ചിരുന്ന ഒരു വസ്ത്രം കൂടിയാണിത്. അവരവരുടെ ധനസ്ഥിതി അനുസരിച്ചു സിൽക്ക്, വെൽവെറ്റ്, പരുത്തി തുടങ്ങിയ തുണികളിൽ അവ നിർമിച്ചു പോന്നു.
െപ്ലയിൻ ആയോ ചിക്കങ്കാരി, സർദോസി തുടങ്ങിയ എംബ്രോയ്ഡറി ഉപയോഗിച്ചോ ഇവ ഡിസൈൻ ചെയ്തിരുന്നു. 1800 കൾ മുതൽ ഭാരതത്തിലെ ജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുള്ള വസ്ത്രം ആയി ഇത് മാറി. സ്ഥലങ്ങളുടെ വ്യത്യാസം അനുസരിച്ചു പാറ്റേണുകളിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അരക്കെട്ടിനോട് ചേർന്ന് പ്ലീറ്റുകൾ ഉള്ള തരം അംഗാർക്ക ആയിരുന്നു ഗുജറാത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.