ഷര്‍ട്ടും ജീന്‍സും കുര്‍ത്തയുമൊക്കെ അല്പം പഴകിയെന്ന് തോന്നുന്നോ? സൈസ് ശരിയാകാതെ വാര്‍ഡ്രോബിന്റെ മൂലയിലേക്ക് നീക്കിവെക്കുകയാണോ അതൊക്കെ? പഴയ വസ്ത്രങ്ങളെ വെറുതെ പൊടിയടിച്ചിരിക്കാന് വിടേണ്ട. ഒഴിവാക്കുകയും വേണ്ട. മുതിര്‍ന്നവരുടെ ഡ്രസില്നിന്ന് കുട്ടികള്‍ക്കായി പുതുവസ്ത്രങ്ങള്‍ അണിയിച്ചൊരുക്കാനുള്ള വഴിയുണ്ടെന്നേ... ഇതാ ഒരു മോഡൽ...
1. ഷര്‍ട്ടില്‍ നിന്ന് അടിപൊളിയൊരു എലൈന്‍ ടോപ്. 38 അളവുള്ള ഷര്‍ട്ടില്‍ നിന്ന് ഒമ്പതുകാരിക്ക് മുട്ടറ്റം എത്തുന്ന ടോപ് തയാറാക്കാം.
2. ഷർട്ടിെൻറ കോളർ മുറിച്ചു മാറ്റി കാൽ ഇഞ്ച് അളവിൽ മടക്കി തയ്ക്കുക.
3. ചിത്രത്തിൽ കാണുന്നതു പോലെ ഷർട്ടിന് മുകളിൽ അളവിന് ഉപയോഗിക്കുന്ന ഡ്രസ് െവച്ച് ചുറ്റും 3/4 ഇഞ്ച് അധികം മാർജിൻ ഇട്ട് വെട്ടുക. ശേഷം വശങ്ങൾ ചേർത്ത് തയ്ക്കാം.
4. സ്ലീവിൽ നിന്നു കിട്ടുന്ന ബാക്കി തുണി ഉപയോഗിച്ച് ഒന്നര ഇഞ്ച് വീതിയിൽ നാട തയ്ക്കുക. ഇതുപയോഗിച്ച് ഫ്ലവർ ഉണ്ടാക്കാം. പോക്കറ്റിനെ മറയ്ക്കാൻ ഇൗ ഫ്ലവർ തയ്ച്ചുപിടിപ്പിക്കാം.
5. ഫ്ലവർ തയാറാക്കുന്നതിന് നാടയുടെ ഒരു വശം ലെയ്സ് പിടിപ്പിച്ച് പ്ലീറ്റ് ഇട്ട് ചിത്രത്തിൽ കാണുന്ന പോലെ അടുപ്പിച്ച് തയ്ച്ച് പിടിപ്പിക്കുക.
തയാറാക്കിയത്: ജാസ്മിന് കാസിം, ഫാഷൻ ഡിസൈനർ, ദുബൈ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.