പഴയ ഷര്‍ട്ട് ഉപയോഗിച്ച് കുഞ്ഞുമകള്‍ക്ക് പില്ലോകെയ്സ് ഫ്രോക്ക് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം 38 സൈസിന്െറ ഷര്‍ട്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്. ചെറിയ സൈസിലുള്ള ഷര്‍ട്ടും ഇതിനായി ഉപയോഗിക്കാം. നാലു വയസുകാരിയുടെ അളവില്‍ തയ്ച്ചിരിക്കുന്നു...
1. ബട്ടനുകൾ ഇട്ട് നിവർത്തിയിട്ട ഷർട്ടിൽ നിന്ന് കൈക്കുഴി വെട്ടി മാറ്റുക
2. കോളറും ഷോൾഡറും വരുന്ന ഭാഗം വെട്ടിമാറ്റുക
3. കൈക്കുഴി 1/4 ഇഞ്ച് അളവിൽ അകത്തേക്ക് മടക്കി തയ്ക്കുക.
4. കോളർ വെട്ടിമാറ്റിയ മേൽഭാഗം ഒരു ഇഞ്ച് വീതിയിൽ മടക്കി തയ്ക്കുക.
5. അതേ കളറിലുള്ളതോ വേറൊരു കളറിലുള്ളതോ ആയ ഒരു നാട മടക്കി തയ്ച്ചതിനുള്ളിലൂടെ കോർക്കാം. ഇത് ഷോൾഡറിൽ കൂട്ടിക്കെട്ടി നൽകുന്നതോടെ ഫ്രോക്ക് റെഡി. ഉള്ളിൽ ടീഷർട്ട് ഇേട്ടാ അല്ലാതെ സ്ലീവ്ലെസ് ആയോ ധരിക്കാം. ഷർട്ടിന് വലുപ്പം കൂടുതലാണെങ്കിൽ സൈഡ് അൽപം ഇറുക്കി തയ്ച്ചാൽ മതിയാകും. ഫ്രോക്കിന് ഭംഗി കൂട്ടാൻ മാച്ചിങ്/കോൺട്രാസ്റ്റിങ് കളർ ലെയ്സ്, മുത്തുകൾ എന്നിവ പിടിപ്പിക്കാം.
തയാറാക്കിയത്: ജാസ്മിന് കാസിം, ഫാഷൻ ഡിസൈനർ, ദുബൈ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.